ഇടത് വിങ്ങിലെ ബ്രസീലിയൻ ജിന്ന് - മാഴ്‌സെലോ

1988 മെയ് 12 ന് റിയോടി ജനീറോയിലാണ് മാഴ്‌സെലോ ജനിച്ചത്. മാഴ്‌സെലോയുടെ കുടുംബം ദാരിദ്രത്തിലാണ് അവർ കഴിഞ്ഞു പോന്നത്. അന്നന്നത്തെ ആഹാരത്തിനുള്ള മാഴ്‌സെലോയുടെ അച്ഛൻ മകൻ ഒരിക്കലും ഫയർമാൻ ആകരുതെന്ന് ആഗ്രഹിച്ചു. കുഞ്ഞായിരുന്നപ്പോൾ അച്ഛൻ ഫയർ ഫൈറ്റിങ് ഉപകരണങ്ങളും കാണിച്ചു തരുമായിരുന്നു. ഞാൻ ഒരിക്കലും ആ ജോലി തിരഞ്ഞെടുക്കരുതെന്ന് ആഗ്രഹിച്ചു. കാരണം അവരെല്ലാം ദരിദ്രരായിരുന്നു മാഴ്‌സെലോ ഒരിക്കൽ പറഞ്ഞു.

The life story of Marcelo by Soccer Malayalam

മാഴ്‌സെലോ ബ്രസീലിന്റെ മാണിക്യം. കേരളത്തിലെ ആരാധകർക്ക് മാഴ്‌സെലോ ജിന്നാണ് ! ഇടത് വിങ്ങിൽ മായാജാലം തീർക്കുന്ന ജിന്ന്. കാരണം ആ തരത്തിലുള്ള പ്രകടനമാണ് താരം കാഴ്ച്ച വെക്കുന്നത്. ഇന്ന് ലോകത്തെ ഏറ്റവും മികച്ച ലെഫ്റ്റ് ബാക്ക് മാരിൽ ഒരാളായാണ് ഫുട്ബോൾ ലോകം മാഴ്‌സെലോയെ കണക്കാക്കപ്പെടുന്നത്.

ഫുട്ബാളിനോടായിരുന്നു കുഞ്ഞു മാഴ്‌സെലോയുടെ പ്രണയം. തെരുവിൽ അവൻ പന്ത് തട്ടി നടന്നു. ബീച്ചിൽ അവൻ ഫുട്സാൽ കളിച്ചു. പതിമൂന്നാം വയസിൽ താരം ഫ്ലൂമിനൻസ് എഫ്.സി യിൽ എത്തി.

മാഴ്‌സെലോ ഇന്നത്തെ നിലയിലെത്തിയതിന്റെ മുഴുവൻ ക്രെഡിറ്റും. അദ്ദേഹത്തിന്റെ മുത്തച്ഛൻ സാൻ പെഡ്രോക്ക് നൽകണം. അക്കാദമിയിലെ ട്രെയിനിങ്ങിനും യാത്ര കൂലിക്കും പണമില്ലാതെ വിഷമിച്ച മാഴ്‌സെലോയെ സഹായിച്ചത് പെഡ്രോ ആയിരുന്നു. പരിശീലനത്തിന് പതിമൂന്നു ബ്രസീലിയൻ റിയാൽസ് നൽകണമായിരുന്നു അതൊരു വലിയ തുകയായിരുന്നു അവർക്ക് അതിനു വേണ്ടി പകലന്തിയോളം പണിയെടുത്തു പല ദിവസങ്ങളിലും അയാൾ ഒന്നിലധികം ജോലികൾ ചെയ്ത് പണം സമ്പാദിച്ചു.

കുഞ്ഞ് മാഴ്‌സെലോയെ ട്രെയിനിങ് ഗ്രൗണ്ടുകളിലേക്ക് അനുഗമിച്ചത് മുത്തച്ഛനായിരുന്നു. വളർന്ന് താരമായപ്പോൾ മാഴ്‌സെലോ മുത്തച്ഛനെ മറന്നില്ല തന്റെ ആദ്യത്തെ മുഴുവൻ സാലറിയും മാഴ്‌സെലോ നൽകിയത് തന്റെ മുത്തച്ഛനായിരുന്നു.

തന്റെ ഓരോ ഗോളുകളും അവൻ തന്റെ മുത്തച്ഛന് സമർപ്പിച്ചു 2014 ലോകകപ്പ് സമയത്താണ് പെഡ്രോ ലോകത്തോട് വിടപറഞ്ഞത്.

മാഴ്‌സെലോയുടെ മികവ് നേരത്തെ തന്നെ തിരിച്ചറിഞ്ഞ ഫ്ലൂമിനൻസ് ക്ലബ്ബ് മികച്ച പിന്തുണയാണ് നൽകിയത്. വളരെ കഠിനാധ്വാനിയായ പ്രതിപാ ശാലിയായ അറ്റാക്കിങ് ഫുൾ ബാക്കായി അവൻ അതിവേഗം പേരെടുത്തു.

2002 ൽ ഫ്ലൂമിനൻസ് ടീമിലെത്തിയ താരം മൂന്ന് വർഷം യൂത്ത് ടീമിൽ കളിച്ചു. തുടർന്ന് സീനിയർ ടീമിൽ മുപ്പത് മത്സരങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും താരത്തെ തേടി യൂറോപ്യൻ ക്ലബ്ബുകൾ എത്തി. ഒടുവിൽ 2007 ൽ സ്പാനിഷ് ക്ലബ്ബ് റിയൽ മാഡ്രിഡ് സ്വന്തമാക്കി.

"മികച്ച ഒരു സൈനിങ്ങാണ് നമ്മൾ നടത്തിരിക്കുന്നത്. ടീമിലേക്ക് ഫ്രഷ്‌നെസ്സ് കൊണ്ടുവരാൻ കഴിയുന്ന താരമാണവൻ. യൂറോപ്പിലെ എല്ലാ ക്ലബ്കളും ആഗ്രഹിക്കുന്ന ഒരു മുത്തിനെ യാണ് നാം ഇന്ന് സ്വന്തമാക്കിയത്."

മാഴ്‌സെലോയെ ടീമിലെത്തിച്ചതിനെ കുറിച്ച് അന്നത്തെ റയൽ പ്രസിഡന്റ് പറഞ്ഞതാണിത്

ബ്രസീലിന്റെ ഇതിഹാസ താരം റോബർട്ടോ കാർലോസിനോടാണ് പലപ്പോഴും അവൻ താരതമ്യപെടുത്തിയത്.

Post a Comment

1 Comments