ഇതിനോടകം തന്നെ ഇറ്റാലിയൻ ലീഗിലും ലോകഫുട്ബോളിലും തന്റേതായ സ്ഥാനം കണ്ടെത്താൻ ഈ 27 കാരനായി.
അർജന്റീനയിലെ കോർഡോബയിലെ ലഗൂന ലാർജയിൽ ജനിച്ച ദിബാല ലോക ഫുട്ബോളിൽ എണ്ണം പറഞ്ഞ താരങ്ങളിൽ ഒരാളാണ്. ഇതിനു പിന്നിൽ കഠിനാധ്വാനത്തിന്റെയും കഷ്ടപ്പാടിന്റെയും ജീവിത കഥയുണ്ട്.
1993 നവംബർ 15 നാണ് പൗലോ ഭ്രൂണോ എക്സെക്വൽ ദിബാലയുടെ ജനനം. അച്ഛൻ അഡോൾഫോ ദിബാല, അമ്മ അലീസിയയുടെയും മൂന്ന് മക്കളിൽ ഇളയവൻ.
ഒരു മധ്യവർഗ കുടുംബമായിരുന്നു അവരുടേത്. ചേട്ടന്മാരായ ഗുസ്താവോ ദിബാലക്കും മരിയാനോ ദിബാലക്കും ഏറെ പ്രിയപ്പെട്ടവനായി പൗലോ ദിബാല വളർന്നു.
ജനനത്തിനു മുൻപ് തന്നെ അവൻ ഫുട്ബോളറാവുമെന്ന് അച്ഛൻ പ്രവചിച്ചിരുന്നു. തൻറെ മക്കളിൽ ഒരാളെങ്കിലും ഫുട്ബോൾ കളിക്കാരനായി കാണാൻ അദ്ദേഹം അതിയായി ആഗ്രഹിച്ചു. ഗുസ്താവോക്കും മരിയാനോക്കും കഴിയാതിരുന്നത് പൗലോയിലൂടെ സാധ്യമാവുമെന്ന് അദ്ദേഹം വിശ്വസിച്ചു.
നന്നേ ചെറുപ്പത്തിലേ ദിബാല ഫുട്ബോളിനെ സ്നേഹിച്ചു അച്ഛന്റെ എല്ലാ പിന്തുണയും അവനുണ്ടായിരുന്നു. മകനെ എല്ലാ ദിവസവും പരിശീലനത്തിനു വേണ്ടി കൊണ്ട് പോയിരുന്നത് അച്ഛൻ അഡോൾഫോയായിരുന്നു. അതിനു വേണ്ടി കാറിന് ഇന്ധനം നിറക്കാൻ തന്റെ കയ്യിലുള്ള തന്റെ അവസാന നാണയവും അയാൾ ചിലവാക്കി.
തന്റെ പ്രവചനം പുലർന്ന് കാണാനുള്ള ആഗ്രഹമല്ല അഡോൾഫോയെ ഇതിന് പ്രേരിപ്പിച്ചത് മറിച്ച് മകൻ ഫുട്ബാളിനോട് കാണിക്കുന്ന അധിനിവേശവും ആത്മാർത്ഥതയായിരുന്നു അദ്ദേഹത്തെ സ്വാധീനിക്കുകയായിരുന്നു.
കുഞ്ഞായിരിക്കുമ്പോൾ വേണ്ടത്ര കളിക്കാനുള്ള സമയം കിട്ടാതിരുന്നാലോ! നന്നായി കളിക്കാൻ കഴിയാതിരുന്നാലോ! ദിബാല വളരെ ദുഃഖിതനാവുമായിരുന്നു.
"എന്റെ അച്ഛൻ എനിക്കൊപ്പം ട്രെയ്നിങ് ഗ്രൗണ്ടിൽ ഇല്ലാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല എനിക്ക് വേണ്ടത്ര സമയം കളിക്കാൻ ലഭിക്കാതിരുന്നാലും, മികച്ച പ്രകടനം നടത്താനാവാതിരുന്നാലും അന്നൊക്കെ ഞാൻ ബാത്ത്റൂമിൽ കയറി വാതിലടച്ചു പൊട്ടി കരയുമായിരുന്നു" ദിബാല തന്റെ കുട്ടികാലത്തെ ഓർത്തെടുത്തു.
തന്റെ മകൻ ഫുട്ബോൾ ലോകത്തെ സുവർണ്ണ താരമായി മാറുന്നത് കാണാൻ അച്ഛൻ അഡോൾഫോക്ക് ഭാഗ്യമുണ്ടായില്ല. മകനിൽ ഒരു വലിയ സ്വപ്നം സന്നിവേശിപ്പിച്ച് അതിലേക്ക് സഞ്ചരിക്കാനുള്ള ഒരു വഴി തെളിയിച്ച ആ പിതാവ് അവന്റെ 15 - ആം വയസ്സിൽ ലോകത്തോട് വിട പറഞ്ഞു. 2008 സെപ്റ്റംബറിൽ ക്യാൻസറിനെ തുടർന്നായിരുന്നു അദ്ദേഹത്തിന്റെ മരണം. അച്ഛന്റെ വിയോഗം ദിബാലയുടെ ഉള്ളിൽ വേദനയോടെ നിൽക്കുന്നു !
അമ്മ അലീസിയയോടുള്ള താരത്തിന്റെ ആത്മബന്ധം ഏറെ മാതൃകാ പരമാണ് ദിബാല തന്റെ ജീവിതത്തിൽ ഏറെ പ്രാധാന്യം കൽപിക്കുന്ന വെക്തിയാണ് അലീസിയ. ദിബാലയുടെ ഇടത് വാരിയെല്ലുകളുടെ ഭാഗത്ത് അറബി അക്ഷരത്തിൽ അമ്മയുടെ പേര് പച്ച കുത്തിയിരിക്കുന്നത് കാണാം.
ഗോൾ നേടിയതിനു ശേഷമുള്ള ദിബാലയുടെ മാസ്ക്ക് സെലിബ്രേഷൻ ആരാധകർക്കിടയിൽ ആവേശമാണ്. ഗ്ലാഡിയേറ്റർസ് ഫൈറ്റിനായി ഉപയോഗിക്കുന്ന മാസ്ക് ആണ് ഇതിനുള്ള പ്രജോദനം എന്ന് അദ്ദേഹം വെളിപ്പെടുത്തിയിട്ടുണ്ട്.
പ്രാദേശിക ക്ലബ്ബായ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ഡി കോർഡോബയിലൂടെ യായിരുന്നു പൗലോ ദിബാലയുടെ പ്രൊഫഷണൽ ഫുട്ബോൾ അരങ്ങേറ്റം. 2003 ൽ തന്റെ പത്താം വയസിൽ യൂത്ത് ടീമുകളിൽ കളിച്ച താരം 2011 ൽ സീനിയർ ടീമിൽ ഇടം പിടിച്ചു. ക്ലബ്ബിന് വേണ്ടി 40 മത്സരങ്ങളാണ് ക്ലബ്ബിന് വേണ്ടി 2011-12 സീസണിൽ ദിബാല കളിച്ചത്.
ഒരു പിടി റെക്കോർഡുകൾ തകർത്ത് കൊണ്ടായിരുന്നു താരത്തിന്റെ സീനിയർ തലത്തിലേക്കുള്ള രംഗ പ്രവേശനം. ലീഗിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾ സ്കോററായി മാറി.
ആ മിന്നും താരത്തെ തേടി യൂറോപ്യൻ വമ്പന്മാർ പറന്നെത്തി ഒടുവിൽ ഇറ്റാലിയൻ ക്ലബ്ബ് പലർമോയിലേക്ക് ചേക്കേറി. മൂന്ന് വർഷത്തിന് ശേഷം 2015 ൽ യുവന്റസിൽ ചേർന്ന താരം ഫുട്ബോളിൽ പുതിയ ഉയരങ്ങളിലേക്ക് സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്.
2015 ൽ ആൽബിസെലെസ്റ്റകൾക്ക് വേണ്ടി അരങ്ങേറിയ ദിബാല ഇതുവരെ 13 അന്താരാഷ്ട്ര മത്സരങ്ങൾ കളിച്ചു അർജന്റീനൻ ഫുട്ബാളിന്റെ ഭാവി ഈ സുവർണ്ണ താരത്തിലാണെന്ന വിശ്വാസത്തിലാണ് ആരാധകർ...
0 Comments