എന്റെ സാമ്പത്തിക സ്ഥിതി വളരെ മോശമാണ് എന്നൊക്കെ പറഞ്ഞ് സ്വന്തം സ്വപ്നം ഒക്കെ മാറ്റി വെച്ചിട്ട് എന്നെ കൊണ്ട് ഒന്നും കഴിയില്ല എന്ന് പറഞ്ഞ് മാറി നിൽക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ ഈ സമൂഹത്തിൽ ഉണ്ട്. ഇന്ന് ഇവിടെ പറയാൻ പോകുന്നത് ഇത്തരത്തിൽ എല്ലാ പ്രശ്നങ്ങളും ഉണ്ടായിട്ടും ലോകത്തിന്റെ നേരുകയ്യിൽ തന്നെ ഇന്ന് ലോകത്ത് ഏറ്റവും നല്ല കളിക്കാരിൽ ഒരാളായി വിശേഷിപ്പിക്കപ്പെടുന്ന അർജന്റീനക്കാരുടെ ക്കാരുടെ മിശിഹ യായ നമ്മുടെ സ്വന്തം സാക്ഷാൽ ലയണൽ മെസ്സിയെ കുറിച്ചാണ്.
1987 ജൂൺ 24 നാണ് അർജന്റീനയിലെ ഒരു സ്റ്റീൽ കമ്പനിയിൽ ജോലിക്കാരനായ ഒരു അച്ഛനും അതുപോലെ തന്നെ തൂപ്പ്കാരിയായ അമ്മക്കും മക്കളിൽ മൂന്നാമനായിട്ട് ഒരു കുട്ടി ജനിക്കുന്നത്. അവർ ആ കുട്ടിക്ക് പേരിട്ടു ലയണൽ മെസ്സി. കുട്ടി പിച്ച വെക്കാൻ തുടങ്ങിയപ്പോൾ അച്ഛൻ ഒരു ഫുട്ബോൾ സമ്മാനിക്കുക്കയാണ് അതോടു കൂടിത്തന്നെ മെസ്സിക്ക് ഫുട്ബാളിനോടുള്ള അടുപ്പം കൂടുകയാണ്.
അങ്ങനെ അഞ്ചാമത്തെ വയസിൽ അച്ഛൻ പരിശീലിപ്പിക്കുന്ന ഒരു ക്ലബ്ബിൽ ഈ കുട്ടി ജോയിൻ ചെയ്യുകയാണ് വീട്ടിലെ സാമ്പത്തിക സ്ഥിതി വളരെ മോശമായതുകൊണ്ട് തന്നെ ഈ കാലഘട്ടങ്ങളിൽ ഒരു ചായക്കടയിൽ ജോലി ചെയ്യുമായിരുന്നു മെസ്സി.
ഫുട്ബാളിനോടുള്ള അദ്ദേഹത്തിന്റെ അതിയായ ഇഷ്ടവും സമർപ്പണവും കൊണ്ട് ന്യൂവെൽസ് ഓൾഡ് ബോയ്സിൽ മെസ്സിയെ എടുക്കാൻ കാരണമായി മാറുകയാണ് ഒരുപാട് മികച്ച പ്രകടനങ്ങൾ കാഴ്ച്ച വെച്ചു കൊണ്ട് മെസ്സി മുന്നേറി കൊണ്ടിരുന്നു.
അങ്ങനെ പതിനൊന്നാമത്തെ വയസ്സിലാണ് വളർച്ചക്ക് ആവിശ്യമായ ഒരു ഹോർമോണിന്റെ കുറവ് മെസ്സിക്ക് ഉണ്ട് എന്നുള്ളത് കണ്ടെത്തുകയാണ്.ഈ ഒരു ഹോർമോണിന്റെ കുറവ് ശരീരത്തിൽ ഉള്ളത് കൊണ്ട് തന്നെ രക്ത സമ്മർദ്ദം കുറയാനും അതുപോലെ തന്നെ ശരീരത്തിലെ കൊളസ്‌ട്രോളിന്റെ അളവ് കൂടാനും പെട്ടന്ന് തന്നെ ക്ഷീണിക്കാനും സാധ്യത ഉണ്ടായിരുന്നു.
എങ്കിൽ പോലും അദ്ദേഹം അദ്ദേഹത്തിന്റെ സ്വപ്നമായിട്ടുള്ള അദ്ദേഹത്തിന്റെ ഫുട്ബോൾ ഭ്രാന്ത് കൊണ്ട് അദ്ദേഹം ആ ഫുട്ബോൾ തട്ടികൊണ്ട് ആ മൈതാനങ്ങളിലൂടെ മുന്നേറി കൊണ്ടിരിക്കുകയാണ്. പക്ഷെ അദ്ദേഹത്തിന്റെ ചികിത്സാ ചിലവ് ആ കുടുംബത്തിനെ സംബന്ധിച്ചെടുത്തോളം വലിയ ഒരു കാര്യം തന്നെ ആയിരുന്നു.
മാസം ഏകദേശം 900 ത്തോളം ഡോളർ അദ്ദേഹത്തിന്റെ ചികിത്സാ ചിലവിനായിട്ട് ചെലവാക്കേണ്ടി വന്നിട്ടുണ്ട്. ഈ ഒരറ്റ കാരണം പറഞ്ഞു കൊണ്ട് റിവർ പ്ലേറ്റ് എന്ന ക്ലബ് മെസ്സിയെ ഏറ്റെടുക്കുന്നതിൽ നിന്നും പിന്മാറുകയാണ്. പക്ഷെ തോറ്റുകൊടുക്കാൻ അദ്ദേഹം ഒരിക്കലും തയ്യാറായിരുന്നില്ല. ഫുട്ബോൾ കാണുമ്പോൾ എന്തോ ! അദ്ദേഹത്തിന്റെ വേദനകളൊക്കെ അദ്ദേഹം മറന്നിട്ടുണ്ടായിയുന്നു. അദ്ദേഹം വീണ്ടും പന്തു തട്ടി കൊണ്ടേ ഇരുന്നു.
പതിനൊന്നാം വയസിൽ ബാഴ്‌സലോണ ക്ലബ്ബിന്റെ സ്പോർട്ടിങ് ഡയറക്ടർ മെസ്സിയെ ബാഴ്‌സലോണ ക്ലബ്ബിലേക്ക് എടുക്കാൻ തീരുമാനിക്കുകയാണ്. പക്ഷെ ആ സമയത്ത് അദ്ദേഹത്തിന്റെ കൂടെ ഉണ്ടായിരുന്ന മറ്റുള്ള ആളുകൾക്കൊന്നും ഈ തീരുമാനം ഉചിതമായി തോന്നിയില്ല. അത് കൊണ്ട് ആ സമയത്ത് തന്നെ മെസ്സിയെ ക്ലബ്ബിലേക്കെടുക്കുന്ന കാര്യം നടക്കാതെ പോയി.
പിന്നീട് രണ്ടുമാസങ്ങൾക്ക് ശേഷം അവർ വിളിച്ചു വരുത്തുകയും കരാർ ഒപ്പിട്ട് കൊടുക്കുകയും ചെയ്തു. ഈ കരാറിന്റെ കാര്യം വളരെ തമാശയാണ്. സാധാരണ രീതിയിലുള്ള മുദ്ര പേപ്പറിലായിരുന്നില്ല ഈ കരാർ ഒപ്പിട്ടു കൊടുത്തിട്ടുണ്ടായിരുന്നത്. വെറും നാപ്കിൻ ഷീറ്റിലായിരുന്നു ഈ കരാറെഴുതി ഒപ്പിട്ടുണ്ടായിരുന്നത്.
അതോടു കൂടി തന്നെ മെസ്സിയുടെ മുഴുവൻ ചികിത്സാ ചിലവും ബാഴ്‌സലോണ ക്ലബ്ബ് ഏറ്റടുക്കുകയാണ്. അതോടൊപ്പം ബാർസലോണയുടെ യൂത്ത് അക്കാദമിയിൽ മെസ്സി പന്തു തട്ടാൻ ആരംഭിക്കുകയാണ്. തന്റെ ചികിത്സാ ചിലവ് മുഴുവൻ ഏറ്റടുത്ത ബാഴ്‌സലോണ ക്ലബ്ബിന് എന്തെങ്കിലും ഒന്ന് പകരമായിട്ട് ചെയ്യണം എന്നത് അദ്ദേഹത്തിന്റെ മനസ്സിൽ വല്ലാത്ത മോഹമുണ്ടായിരുന്നു. അതുകൊണ്ട് തന്നെ മാക്സിമം ഡെഡിക്കേറ്റഡ് ആയിട്ട് അദ്ദേഹം ഫുട്ബോൾ കളിക്കാൻ തുടങ്ങി.
അങ്ങനെ പതിനാറാം വയസിൽ ബാഴ്‌സലോണ ക്ക് വേണ്ടി ആദ്യമായി കുപ്പായമണിയുകയാണ്. ആ ഒരു മത്സരത്തിൽ മെസ്സി ഉള്ളത് കൊണ്ട് മാത്രം ബാർസിലോണ ജയിക്കുകയാരിന്നു. 2003 നവംബർ 13 ന് പോർട്ടോ ക്ക് എതിരെയായിരുന്നു ഈ ഒരു മത്സരം.
പിന്നീട് അങ്ങോട്ട് മെസ്സിയുടെ കാലമായിരുന്നു മെസ്സി യുഗം അവിടെനിന്ന് ആരംഭിക്കുകയാണ്. മറ്റുള്ള ആളുകളെ സംബന്ധിച്ചു നോക്കുമ്പോൾ വളരെ വലിപ്പം കുറഞ്ഞ വ്യക്തിയാണ് മെസ്സി. പിന്നീട് അങ്ങോട്ട് മെസ്സിയുടെ കാലമായിരുന്നു മെസ്സി യുഗം അവിടെനിന്ന് ആരംഭിക്കുകയാണ്. മറ്റുള്ള ആളുകളെ സംബന്ധിച്ചു നോക്കുമ്പോൾ വളരെ വലിപ്പം കുറഞ്ഞ വ്യക്തിയാണ് മെസ്സി. പക്ഷെ അദ്ധേഹത്തിന്റെ ഡിസബിലിറ്റികളെ അദ്ദേഹം കണക്കാതെ അദ്ദേഹത്തിന്റെ കഴിവുകളെ തിരിച്ചറിഞ്ഞു കൊണ്ട് അതുമായി അദ്ദേഹം മുന്നോട്ടിറങ്ങുകയാണ്.
അതുമായി അദ്ദേഹം ഫുട്ബോൾ മൈതാനങ്ങളിൽ ഇറങ്ങുകയും തന്റെ ചെറിയ കാലുകൾ കൊണ്ട് ഗ്രൗണ്ടിൽ അത്ഭുതങ്ങൾ കാണിക്കുകയും ചെയ്യുകയാണ്. അങ്ങനെ രണ്ട് വർഷങ്ങൾ കഴിഞ്ഞ് 2005 മെയ് ആയപ്പോയേക്കും തന്നെ സീസണിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതി മെസ്സിയെ തേടി വന്നു. കാലം മുന്നോട്ട് പോവുകയാണ് ഇരുപത്തിയഞ്ചാമത്തെ വയസിൽ ലാലിഗയിൽ ഇരുന്നൂറ് ഗോളുകൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ആദ്യത്തെ താരം എന്ന ബഹുമതി മെസ്സിയെ തേടി വരികയാണ്. ഇന്ന് ഇപ്പോൾ മെസ്സിയുടെ കയ്യിൽ ആറു ബാലൻ ഡി ഓർ അവാർഡുകളും, 5 ഗോൾഡൻ ബൂട്ടികളും ഉണ്ട്.
ഒരുപക്ഷെ മെസ്സി എന്നു പറയുന്ന ആ ബാലൻ തനിക്ക് അസുഖമാണെന്ന് പറഞ്ഞ് വീട്ടിലിരിക്കുകയാണെങ്കിൽ ഇന്ന് നമ്മളറിയുന്ന മെസ്സി ഒരിക്കലും ജനിക്കില്ലായിരുന്നു. അദ്ദേഹം അദ്ദേഹത്തിന്റെ കഴിവില്ലായ്മയെ മുഴുവൻ മറന്ന് തന്റെ കഴിവുകളെ പരിപോഷിപ്പിച്ച് എടുത്ത് ലോകത്തിനു മുൻപിൽ തനിക്ക് കഴിയുമെന്ന് കാണിച്ച് മുന്നേറുകയാണ്. ഇന്നും അദ്ദേഹത്തിന്റെ ജൈത്ര യാത്ര തുടർന്ന് കൊണ്ടിരിക്കുകയാണ്.
തന്റെ ചെറുപ്പ കാലത്തു തനിക്ക് അസുഖം വന്ന സമയത്ത് ഒരുപാട് ബുദ്ധിമുട്ടുകൾ അദ്ദേഹത്തിന്റെ മാതാപിതാക്കൾ സഹിച്ചത് കൊണ്ട് തന്നെ ഇന്ന് അർജന്റീനയിൽ ജനിക്കുന്ന ഓരോ കുട്ടികൾക്കും എന്തെങ്കിലും അസുഖം വന്ന് കഴിഞ്ഞാൽ ഓടിച്ചെല്ലാൻ അവർക്ക് വേണ്ടി മെസ്സി ഒരു ഫൗണ്ടേഷൻ തുടങ്ങിയിട്ടുണ്ട് 2007 ൽ. ലിയോ മെസ്സി എന്ന് പറയുന്ന ഈ ഫൗണ്ടേഷന്റെ പ്രധാന ലക്ഷ്യം ചെറിയ കുട്ടികളുടെ വിദ്യാഭ്യാസം അവരുടെ ആരോഗ്യംവും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ്.
ലയണൽ മെസ്സിയെ കുറിച്ചുള്ള ഏറ്റവും സവിശേമായ കാര്യമെന്തന്നാൽ മെസ്സിക്കറിയില്ല അദ്ദേഹമാണ് സാക്ഷാൽ ലയണൽ മെസ്സി എന്നത്
-ഉറുഗ്വേൻ സാഹിത്യകരൻ-
0 Comments