
മെസ്സി, സുവാരസ്, നെയ്മർ ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച അറ്റാക്കിങ് നിരയായിരുന്നു ( എം.എസ്.എൻ) എന്ന ഈ ഗോൾഡൻ ട്രയോ.
ലൂയിസ് സുവാരസ് 2014 ൽ ബാഴ്സയിൽ ചേരുന്നതിനു മുൻപ് തന്നെ മെസ്സിയും നെയ്മറും ബാഴ്സയുടെ മുന്നേറ്റ നിര അടക്കി ഭരിച്ചിരുന്നു. എന്നാൽ ലൂയിസ് സുവാരസിന്റെ വരവോടെ ബാഴ്സലോണ എന്ന സ്പാനിഷ് വമ്പൻ മാർ സൃഷ്ട്ടിച്ചത് ലോകത്തെ ഏറ്റവും മികച്ച ടീമിനെയായിരുന്നു.
വൺ ടു പാസുകൾ കളിച്ചു മുന്നേറാനും പെർഫെക്റ്റ് കോമ്പിനേഷനിലൂടെ അറ്റാക്കിങ്ങിന് മൂർച്ച കൂട്ടാനും മെസ്സി, സുവാരസ്, നെയ്മർ സഖ്യത്തിന് സാധിച്ചു.
മൂന്ന് പേരും അണിനിരന്നപ്പോൾ ബാഴ്സയുടെ അറ്റാക്കിങ് കെമിസ്ട്രി തീർത്തും പെർഫെക്റ്റ് ആയിരുന്നു. ഒരു സെൽഫിഷ് മുന്നേറ്റം നടത്തുന്നതിനേക്കാൾ ഗോൾ പോസ്റ്റിന്റെ മുന്നിൽ പോലും പരസ്പ്പരം പാസുകൾ നൽകി കളിക്കാൻ മൂന്നുപേരും ഏറെ ശ്രദ്ധിച്ചു.
എന്തിനേറെപ്പറയുന്നു പെനാൽറ്റി വരെ മെസ്സി സുവാരസിന് അസ്സിസ്റ്റായി നൽകി.
2014 ൽ എൽ ക്ലാസിക്കോയിൽ നെയ്മർ ബാഴ്സക്ക് ഒരു ഗോൾ ലീഡ് നൽകിയെങ്കിലും ബാഴ്സ അന്ന് 3-1 ന് പരാജയപ്പെട്ടു. പക്ഷെ ആ തോൽവിക്ക് ശേഷം 2017 വരെയുള്ള വർഷങ്ങൾക്കിടയിൽ ഈ മൂവർ സംഗം കത്തി ജ്വലിച്ചു.
ഗോളുകൾ നേടുക എന്നത് മൂന്നുപേരെ സംബന്ധിച്ചെടുത്തോളം വളരെ എളുപ്പമുള്ള കാര്യമായിരുന്നു. 2014-15 സീസണിൽ മാത്രമായി 151 മത്സരങ്ങളിൽ നിന്ന് എം.എസ്.എൻ എന്ന ട്രയോ ഒരുമിച്ച് നേടിയത് 122 ഗോളും 55 അസിസ്റ്റുകളുമായിരുന്നു.
പതിവ് പോലെ ട്രിബിൾ ചെയ്ത് അതിവേഗം മുന്നേറിയ മെസ്സിയെ തടയാൻ പ്രധിരോധ നിരക്കാർ പാടുപെട്ടു. നെയ്മറുടെ സ്കില്ലുകൾക്ക് മുന്നിൽ പ്രധിരോധ നിരക്കാർ ഇല്ലാതായി. സുവാരസിന്റെ ഫിനിഷിങ് മികവിൽ ഗോൾ കീപ്പർ മാർ അമ്പരുന്നു.
ഓരോ മത്സരത്തിലെയും എം.എസ്.എൻ ന്റെ ഗോൾ ശരാശരി 81% ത്തിന് മുകളിൽ ആയിരുന്നു. മൂന്ന് പേരും അണിനിരന്ന മൂന്ന് സീസണുകളിൽ ബാഴ്സലോണ സ്വന്തമാക്കിയത് രണ്ട് ലാലിഗ കിരീടങ്ങളും മൂന്ന് സ്പാനിഷ് കപ്പും ഒരു ചാമ്പ്യൻസ് ലീഗും ക്ലബ്ബ് ലോകകപ്പും സൂപ്പർ കപ്പും ഉൾപ്പടെ 8 കിരീടങ്ങളായിരുന്നു.
ഈ മൂന്ന് സീസണുകളിലായി കളിച്ച 450 മത്സരങ്ങളിലായി എം.എസ്.എൻ നേടിയത് 364 ഗോളുകളും 171 അസ്സിസ്സ്കളും.
മെസ്സിയും സുവാരസും നെയ്മറും തമ്മിലുള്ള ബന്ധം ഫുട്ബാളിനകത്തു മാത്രമല്ല പുറത്തും പടർന്ന് പന്തലിച്ചു. ലാറ്റിനമേരിക്കൻ റയിബൽസ് ആയത് കൊണ്ട് തന്നെ അന്താരാഷ്ട്ര തലത്തിലേക്ക് വരുമ്പോൾ കാര്യങ്ങൾ നേരെ വിപരീതമായിരുന്നു. പക്ഷെ മൂന്ന് പേർക്കിടയിലെ ആ നല്ല സൗഹൃദം അവർ നല്ല രീതിതയിൽ തന്നെയാണ് മുന്നോട്ട് കൊണ്ട് പോയത്.
നെയ്മറുടെ 2017 ലെ പി.എസ്.ജി യിലേക്കുള്ള റെക്കോർഡ് ട്രാൻസ്ഫെറിനെ തുടർന്ന് എം.എസ്.എൻ എന്നത് വെറും ഓർമ മാത്രമായി മാറി. തീർച്ചയായും നെയ്മർ മെസ്സിയും സുവാരസുമായുള്ള നല്ല ഓർമ്മകൾ ഇന്നും മിസ്സ് ചെയ്യുന്നു.
നെയ്മറുടെ ആ വലിയ വിടവ് നികത്താൻ ബാഴ്സ അത്‍ലറ്റിക്കോ മാഡ്രിഡിൽ നിന്നും ഗ്രിസ്‌മാനെ ടീമിലെത്തിച്ചു പക്ഷെ കാര്യങ്ങൾ 100% പ്രവർത്തികമായില്ല.
നെയ്മർ തന്റെ കൂട്ടുകാർക്കൊപ്പം കളിക്കാൻ തന്റെ ആഗ്രഹം തുറന്ന് പറഞ്ഞിട്ടുണ്ടെങ്കിലും അത് ഇത് വരെ നടന്നിട്ടില്ല.
2 Comments
Usually I never comment on blogs but your article is so convincing that I never stop myself to say something about it. You’re doing a great job Man,Keep it up.
ReplyDeleteImpressive!Thanks for the post
ReplyDelete