നിങ്ങൾക്ക് അറിയാത്ത 5 ഫുട്ബോൾ നിയമങ്ങൾ

നിരവധി നിയമങ്ങളാൽ പ്രസിദ്ധമായ ഒരു കളിയാണ് ഫുട്ബോൾ എന്നത് നമുക്കറിയാം. മഞ്ഞ കാർഡുകൾ, ചുവപ്പ് കാർഡുകൾ വി.എ.ആർ, ഓഫ്‌സൈഡ് അങ്ങനെ നിരവധി നിയമങ്ങൾ.

എന്നാൽ നമുക്കറിയാത്ത നിരവധി ഫുട്ബോൾ നിയമങ്ങൾ ഉണ്ട്. ഒരു ഫുട്ബോൾ ആരാധകനെന്ന നിലയിൽ എല്ലാ നിയമങ്ങളും അറിയാൻ പ്രയാസമാണ്. അത്തരത്തിലുള്ള ഫുട്ബോൾ നിയമങ്ങളെ കുറിച്ചാണ് ഇവിടെ പ്രതിപാദിക്കുന്നത്.

5 interesting (FIFA) football rules you didn't know! article by Soccer Malayalam

1. ഗോൾകീപ്പർക്ക് ഫുട്ബോൾ പിടിക്കാനുള്ള പരമാവധി സമയം 6 സെക്കന്റ് ആണ്

ഒരുപക്ഷെ ഈ നിയമത്തെ പറ്റി പലർക്കും അറിയാവുന്നതായിരിക്കും, എന്നിരുന്നാലും ഇന്ന് പല വലിയ മത്സരങ്ങളിൽ പോലും റഫറിമാർ ഈ നിയമം ശ്രദ്ധിക്കുന്നില്ല. ഈ നിയമം ലംഗിച്ചാൽ ആ ടീമിന് എതിരെ റഫറിക്ക് ഫ്രീകിക്ക് നൽകാവുന്നതാണ്

2. കളി തുടങ്ങുന്നതിന് മുൻപ് തന്നെ റഫറിക്ക് ചുവപ്പ് കാർഡ് പുറത്തെടുക്കാം

ഒരു കളിക്കാരൻ മറ്റൊരു കളിക്കാരനോട് അപമര്യാദയായി പെരുമാറുകയോ അല്ലെങ്കിൽ മറ്റ് നിയമങ്ങൾ ലംഗിക്കുകയോ ചെയ്താൽ റഫറിക്ക് മത്സരം ആരംഭിക്കുന്നതിനു മുൻപ് തന്നെ ചുവപ്പ് കാർഡ് നൽകാൻ അധികാരമുണ്ട്. ഇത്തരത്തിൽ ചുവപ്പ് കാർഡ് കിട്ടിയ താരമാണ് പേട്രിസ് എവ്ര

3. പെനാൽറ്റി എടുക്കുന്ന സമയത്ത് ഗോൾകീപ്പർ വലയിലോ ക്രോസ്സ് ബാറിലോ തൊടാൻ പാടില്ല.

പെനാൽറ്റി എടുക്കുന്ന സമയത്ത് ഗോൾകീപ്പർക്ക് വലയിലോ ക്രോസ്സ് ബാറിലോ തൊടാൻ പാടില്ല കൂടാതെ, ഇടത്തോട്ടും വലത്തോട്ടും അനങ്ങി കളിക്കാൻ പാടില്ല.

4. വെറും 7 കളിക്കാരെ വെച്ച് മത്സരം തുടങ്ങാം !

ഫുട്ബളിൽ ഒരു ടീമിൽ പരമാവധി ഇറങ്ങാവുന്ന കളിക്കാരുടെ എണ്ണം 11 ആണ്. ചില സന്ദർഭങ്ങളിൽ കളിക്കാരുടെ എണ്ണം തികഞ്ഞില്ലെങ്കിൽ വെറും 7 കളിക്കാരെ വെച്ച് കളി തുടങ്ങാവുന്നതാണ്.

5. ഫുട്ബോൾ പെർഫെക്റ്റ് കണ്ടീഷനിൽ ആയിരിക്കണം

ഒരു ഫുട്ബോൾ മത്സരത്തിന് ഉപയോഗിക്കുന്ന പന്ത് പെർഫെക്റ്റ് കണ്ടീഷനിൽ ആയിരിക്കണംഅതായത് പന്തിൽ കാറ്റ് ഇല്ലാത്ത അവസ്ഥ ഉണ്ടാവരുത്, ഇത്തരം സന്ദർഭങ്ങളിൽ ഒരു കളിക്കാരൻ ഗോൾ സ്കോർ ചെയ്താൽ ആ ഗോൾ സ്വീകരിക്കുകയില്ല.

Post a Comment

0 Comments