ഫുട്ബോൾ ഭൂമികയിലെ ഇതിഹാസ പുരുഷനായി കാലം വാഴ്ത്തിയ ലയണൽ മെസ്സിയെന്ന താര രാജാവിന്റെ ഒരു പക്ഷെ, അവസാന കോപ്പ അമേരിക്കയാവും ഇത്.

ക്ലബ്ബ് ഫുട്ബാളിൽ ബാഴ്‌സലോണയെ കിരീടങ്ങളിൽ നിന്ന് കിരീടങ്ങളിലേക്ക് കൈ പിടിച്ച് ഉയർത്തുമ്പോഴും ജന്മനാടായ അർജന്റീനക്കായി ഒരു അന്താരാഷ്ട്ര കിരീടം പോലും സമ്മാനിക്കാനാവാതെ പടിയിറങ്ങേണ്ടി വന്നാൽ മെസ്സിയുടെ ഫുട്ബോൾ ജീവിതത്തിലെ വലിയൊരു വിടവായി ലോകം അതിനെ വ്യാഖ്യാനിക്കും.
2014 ലോകകപ്പിൽ ജർമനി രാജാക്കന്മാരാവുമ്പോൾ നിറ കണ്ണുകളോടെ കിരീടത്തിലേക്ക് നോക്കാൻ മാത്രേ മെസ്സിക്കായുള്ളു.
പതിറ്റാണ്ടു കാലം ഫുട്ബോൾ ജീവത്തിൽ രാജ്യത്തിനായി ഇതുവരെ നേടാനായത് 2008 ഒളിപിബിക്സ് സ്വർണം മാത്രം.
വീണ്ടുമൊരു കിരീട പോരാട്ടത്തിന് മെസിയൊരുങ്ങുമ്പോൾ, ലക്ഷ്യം ഒന്നു മാത്രമേയുള്ളൂ. തന്റെ കരിയറിൽ നിർബന്ധമായും വേണ്ട കിരീടം സ്വന്തം നാട്ടിലേക്കെത്തിക്കുക.
അർജന്റീനയുടെ ഇതിഹാസ പുസ്തകത്തിൽ വൻ ആധ്യമായ സാക്ഷാൽ മറഡോണയുടെ പിൻകാമിയായിട്ടാണ് ആരാധക ലോകം താരത്തിന് നൽകിയ വിശേഷണം.
അതിന് കാരണങ്ങൾ ഒട്ടനവധിയുണ്ട് 1993 ൽ കോപ്പ അമേരിക്ക നേടിയതിനു ശേഷം ഒരു അന്താരാഷ്ര കിരീടവും സീനിയർ ടീമിന് നേടാനായില്ല.
ആ വിടവ് അർജന്റീന ഫുട്ബോൾ കാത്തിരുന്നത് ഒരു 'മിശിഹയുടെ ' പിറവിക്കായിരുന്നു. കാത്തിരിപ്പിനൊടുവിൽ ലയണൽ മെസ്സിയെന്ന കാൽപ്പന്തു മാന്ത്രികൻ ജന്മം കൊണ്ടപ്പോൾ, അർജന്റീനക്കാർ ആ താരത്തിനോട് അവശ്യപെട്ടത് ലോകകിരീടം മാത്രമാണ്.
2006 ലോകകപ്പിൽ മെസ്സിയുടെ അരങ്ങേറ്റം. അന്ന് സെർബിയക്കെതിരെ ലക്ഷ്യം കണ്ട് ആ ലോകകപ്പിൽ ഏറ്റവും പ്രായം കുറഞ്ഞ താരമായി. 2010 ദക്ഷിണാഫ്രിക്കൻ ലോകകാപ്പിലാണ് മെസ്സിക്ക് സമ്മർദ്ദമേറുന്നത്.
ഫിഫ വേൾഡ് പ്ലയെർ ഓഫ് ദി ഇയർ പുരസ്കാരവും ബാലൻ ഡി ഓർ പുരസ്‌ക്കാരവും നേടിയ മെസ്സി കിരീടവുമായി എത്തുമെന്ന് അർജന്റീനക്കാർ വിശ്വസിച്ചു. എന്നാൽ സാക്ഷാൽ മറഡോണയുടെ ശിക്ഷണത്തിലുള്ള അർജന്റീന ക്വാർട്ടർ ഫൈനലിൽ 4-0 ന് തോറ്റുമടങ്ങി.
2014 ലും ദുരന്ത നായകനാവാനായിരുന്നു മെസ്സിയുടെ വിധി. നിർണായക മത്സരത്തിൽ ഗോൾ നേടി ടീമിനെ ഫൈനൽവരെ എത്തിച്ചെങ്കിലും, ജർമനിക്കു മുന്നിൽ അടി തെറ്റി. ആ ടൂർണമെന്റിൽ മികച്ച താരമായി മെസ്സിയെ തിരഞ്ഞെടുത്തെങ്കിലും ലോകം ആഗ്രഹിച്ചിരുന്നത് അത് മാത്രാല്ലായിരുന്നു.
പിന്നാലെയെത്തിയ രണ്ട് കോപ്പ അമേരിക്കയിലും (2015,16) ഫൈനൽ വരെയെത്തി രണ്ട് തവണയും ധൗർഭാഗ്യം ടീമിനെ പിടികൂടി.
വീണ്ടുമൊരു വിഷ്വ പോരാട്ടത്തിനൊരുങ്ങുമ്പോൾ അയാൾ ഒറ്റക്കല്ല ചങ്കുറപ്പുള്ള പോരാളികൾ കൂടെയുണ്ട്. മറൊഡോണാ ഇതിഹാസം വിടപറഞ്ഞതിന് ഇറങ്ങുന്ന ആദ്യടൂർണ്ണമെന്റാണിത് മാറോടണക്ക് വേണ്ടി ഈ കിരീടം അർജന്റീനക്ക് നേടിയേ മതിയാവു.
നന്ദി.... സോക്കർ മലയാളം
2 Comments
Good Article, Keep going
ReplyDeleteThank You Irfan! Follow our site for latest football news Malayalam
Delete