
യുവേഫ യൂറോ കപ്പ് ഗ്രൂപ്പ്-ഡി യിലെ ആദ്യ മത്സരത്തിൽ ഫേവറിറ്റ്സുകളിൽ ഒന്നായ സൗത്ത് ഗേറ്റിന്റെ ഇംഗ്ലണ്ടിന് വിജയ തുടക്കം.
ഗ്രൂപ്പ്-ഡി യിലെ ആദ്യ മത്സരത്തിൽ ക്രൊയേഷ്യ എതിരില്ലാത്ത ഒരു ഗോളിനാണ് ഇംഗ്ലണ്ട് പരാജയപ്പെടുത്തിയത്. ലണ്ടനിലെ വെംബ്ലി സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്.
നേടിയത്. ആദ്യ പകുതിയിൽ ഇംഗ്ലണ്ട് കൂടുതൽ ആധിപത്യം പുലർത്തിയെങ്കിലും ഗോളുകൾ നേടുന്നതിൽ പൂർണമായും പരാജയ പ്പെട്ടു.
എന്നാൽ രണ്ടാം പകുതി ഏഴ് മിനുട്ട് പിന്നിട്ടപ്പോഴേക്കും ഫിലിപ്സിന്റെ പാസ്സ് സ്വീകരിച്ച് ഇംഗ്ലണ്ടിന് വേണ്ടി 57 ആം മിനുട്ടിൽ സൂപ്പർ താരം റഹീം സ്റ്റെർലിംങ്ങാണ് ഗോൾ കണ്ടെത്തിയത്.
ലീഡ് രണ്ടാക്കി ഉയർത്താൻ ഹാരി കെയ്ന് വലിയ അവസരം കിട്ടിയിരുന്നു എങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി.
കഴിഞ്ഞ ലോകകപ്പ് സെമിയിൽ പരാജയപ്പെടുത്തിയതിനുള്ള കണക്ക് ഇംഗ്ലണ്ട് ലോക ഫുട്ബോളിലെ മറ്റൊരു വലിയ സ്റ്റേജായ യൂറോ കപ്പിൽ തീർത്തു എന്ന് പറയാം.
ശക്തമായ ആദ്യ ഇലവനുമായാണ് ഇരു ടീമുകളും കളത്തിലിറങ്ങിയത്. മുന്നേറ്റ നിരയിൽ ഹാരി കെയ്ൻ, റഹീം സ്റ്റെർലിങ്, ഫിൽ ഫോഡൻ, മൗണ്ട് എന്നിവരെ വച്ചാണ് ഇംഗ്ലണ്ട് തങ്ങളുടെ അറ്റാക്കുകൾ നടത്തിയത്.
വിജയത്തോട് കൂടി പ്രധാനപ്പെട്ട മൂന്ന് പോയിന്റ് ഇംഗ്ലണ്ട് കരസ്ഥമാക്കി. ഈ വിജയം ഇംഗ്ലണ്ടിന് വലിയ ആത്മവിശ്വാസം നൽകും. ഇംഗ്ലണ്ടിന് അടുത്ത മത്സരം ജൂൺ 19 ന് സ്കോട്ട്ലൻഡിനെതിരെയാണ്.
0 Comments