ഇറ്റാലിയൻ സീരി എ യിൽ നാപോളിക്ക് വിജയം. എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് ഫിയോറെന്റീനയാണ് പരാജയപെടുത്തിയത്. ജയത്തോട്ട് കൂടി നാപോളി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് കയറി. ചാമ്പ്യൻസ് ലീഗ് പ്രതീക്ഷ നിലനിർത്തി. 37 മത്സരങ്ങളിൽ നിന്ന് 24 വിജയവും 4 സമനിലയും 9 തോൽവിയുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്കെത്തി.

മത്സരത്തിലെ 56 -ആം മിനിറ്റിൽ ഫിയോറെന്റീന പെനാൽറ്റി ബോക്സിൽ നാപോളി താരത്തെ ഫൗൾ ചെയ്തതിന് ആദ്യം ഫൗൾ വിളിച്ചില്ലെങ്കിലും പിന്നീട് വാർന്റെ സഹായത്തോടെ നാപോളിക്ക് പെനാൽറ്റി ലഭിച്ചു. നാപോളി ക്ക് വേണ്ടി പെനാൽറ്റി എടുക്കാൻ വന്നത് അവരുടെ ക്യാപ്റ്റൻ ഇൻസീനിയാണ്.
ഇൻസീനിയയുടെ പെനാൽറ്റി ഫിയോറെന്റീന ഗോൾ കീപ്പർ തടഞ്ഞെങ്കിലും റീബൗണ്ടിലൂടെ ഇൻസീനി തന്നെ വലയിലെത്തിച്ചു. നാപോളിയുടെ രണ്ടാമത്തെ ഗോൾ കൗണ്ടർ അറ്റാക്കിലൂടെ ആയിരുന്നു.
കളിയുടെ 67- ആം മിനുട്ടിൽ സീയേലിൻസ്കി തുടുത്ത ഷോട്ട് നാപോളി പ്രതിരോധ താരത്തിന്റെ ദേഹത്ത് തട്ടി ഗോൾ ആവുകയായിരുന്നു.
അടുത്ത 23 -ആം തിയ്യതി വെറോണയുമായുള്ള അവസാന മത്സരത്തിൽ വിജയിച്ചാൽ നാപോളിക്ക് ചാമ്പ്യൻസ് ലീഗ് യോഗ്യത ഉറപ്പിക്കാം.
സ്കോർ കാർഡ്
ഫിയോറെന്റീന - 0
നാപോളി - 2
ഇൻസീനിയ 57'
വെനുട്ടി 67'
0 Comments