യുവെന്റസ് മറ്റൊരു കിരീടത്തിന്റെ കൂടി തൊട്ടടുത്തെത്തിയിരിക്കുന്നു. കോപ്പ ഇറ്റാലിയയുടെ സെമി-ഫൈനലിൽ ഇന്റർ മിലാനെ പരാജയപ്പെടുത്തി യുവന്റസ് ഫൈനലിലേക്ക് പ്രവേശിച്ചു.
രണ്ടാം പാദത്തിൽ ഇരു ടീമുകളും ഗോളുകൾ നേടിയിട്ടില്ല. ആദ്യ പാദത്തിലെ 2-1 വിജയമാണ് യുവെന്റസിനെ ഫൈനലിൽ എത്തിച്ചിരിക്കുന്നത്.
ആദ്യ പാദത്തിൽ ക്രിസ്ത്യാനോ റൊണാൾഡോയാണ് അവർക്ക് വേണ്ടി രണ്ട് ഗോളുകളും നേടിയത്. രണ്ടാം പാദ മത്സരം യുവന്റസിന്റെ മൈദാനത്ത് വെച്ചാണ് നടന്നത്.
മുന്നേറ്റ നിരയിൽ ക്രിസ്ത്യാനോ റൊണാൾഡോ, കുലുസേവ്സ്ക്കി എന്നിവരെ അണിനിരത്തിയാണ് ഈ മത്സരത്തിൽ യുവന്റസ് പരിശീലകൻ തന്റെ തത്രങ്ങൾ മെനഞ്ഞത്.
മറു ഭാഗത്ത് മാർട്ടിനസും ലുക്കക്കുവും ചേർന്ന് ഇന്റർ മിലാന്റെ മുന്നേറ്റത്തിനു ചുക്കാൻ പിടിച്ചു.
ഇരു ടീമുകളും മികച്ച പ്രകടനം പുറത്തെടുത്തുവെങ്കിലും ഗോളുകൾ നേടാൻ ഇരുവർക്കും സാധിച്ചില്ല.
ഇന്റർ മിലാനെ സംബന്ധിച്ചെടുത്തോളം തങ്ങളുടെ മൈധാനതേറ്റ 2-1 ന്റെ പരാജയത്തിന് അവർക്ക് മറുപടി നൽകണമായിരുന്നു.
അത് കൊണ്ട് തന്നെ കൂടുതൽ ഗോളുകൾ നേടാൻ വേണ്ടി കൂടുതൽ ആക്രമിച്ചു കളിച്ചുവെങ്കിലും ഗോളുകൾ കണ്ടെത്താൻ കഴിയാത്തതിനാൽ അവർ ടൂർണമെന്റിൽ നിന്ന് പുറത്താവുകയായിരുന്നു.
അതോടെ യുവന്റസ് ഫൈനലിലേക്ക് കടന്നു, നാപൊളിയും അറ്റാലാന്റയും തമ്മിലുള്ള സെമി ഫൈനലിൽ വിജയികളെയാണ് അവർ ഫൈനലിൽ നേരിടേണ്ടത്
0 Comments