ലാലിഗ: ബാർസ ഇന്ന് റിയൽ ബെറ്റിസിനെതിരെ

ലാലിഗയിൽ ഇന്ന് എഫ്.സി ബാർസലോണ റിയൽ ബെറ്റിസിനെ നേരിടുന്നു. റിയൽ ബെറ്റിസിന്റെ മൈധാനത്ത് ഇന്ന് രാത്രി ഇന്ത്യൻ സമയം 1:30 നാണ് മത്സരം നടക്കുന്നത്.

Barcelona Vs Real Betis Match Preview In Malayalam

നിലവിൽ മികച്ച പ്രകടനമാണ് എഫ്.സി ബാർസലോണ നടത്തി കൊണ്ടിരിക്കുന്നത്. കൂടുതൽ മികവോട് കൂടി ഇന്നത്തെ മത്സരം വിയച്ചു കയറുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

20 മത്സരങ്ങളിൽ നിന്ന് 40 പോയിന്റുള്ള ബാർസലോണ ഇപ്പോൾ ലീഗ് ടേബിളിൽ നാലാം സ്ഥാനത്താണ്.

ഈ മത്സരത്തിനുള്ള സ്‌ക്വാഡ് എഫ്.സി ബാർസലോണയുടെ പരിശീലകൻ റൊണാൾഡ് കൂമാൻ പ്രഖ്യാപിച്ചിട്ടുണ്ട്.

സൂപ്പർ താരങ്ങളായ ഗ്രീസ്മാൻ, ലയണൽ മെസ്സി പെഡ്രി എന്നിവരെല്ലാം സ്‌ക്വാഡിൽ ഇടം പിടിച്ചിട്ടുണ്ട്.

സാധ്യത ലൈനപ്പ്: ടെർ സ്റ്റെഗൻ, ഡെസ്റ്റ്, അറോഹോ, ലെങ്‌ലെറ്റ്, ആൽ‌ബ, പെഡ്രി, ബുസ്‌ക്വറ്റ്സ്, ഡി ജോംഗ്, ഡെംബെലെ, മെസ്സി, ഗ്രീസ്മാൻ.

പ്രവചനം: ബാർസലോണ 3-0 റിയൽ ബെറ്റിസ്

Post a Comment

0 Comments