കോപ്പ ഡെൽ റെ യുടെ ആദ്യ പാദ സെമി ഫൈനലിൽ ബാർസലോണക്ക് തോൽവി. ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് സെവിയ്യയാണ് അവരെ പരാജയപ്പെടുത്തിയത്.
സെവിയ്യയുടെ മൈദാനത്ത് വെച്ച് നടന്ന മത്സരത്തിൽ ബാർസലോണക്ക് വേണ്ടി ഗ്രീസ്മാൻ, ഡെമ്പെലെ, ലയണൽ മെസ്സി എന്നിവർ മുന്നേറ്റ നിരയിൽ അണിനിരന്നു.
മത്സരത്തിന്റെ 25 - ആം മിനുട്ടിൽ ജൂൾസ് കൗണ്ടയിലൂടെ സെവിയ്യ മുന്നിലെത്തി, ആദ്യ പകുതിയിൽ ബാർസ ഗോൾ മടക്കാൻ ശ്രമിച്ചെങ്കിലും, ഗോൾ കണ്ടെത്താൻ കഴിഞ്ഞില്ല, ഇതോടെ ആദ്യ പകുതി 1:0 ന് അവസാനിച്ചു.
രണ്ടാം പകുതിയിൽ 85 - ആം മിനുട്ടിൽ ഇവാൻ റാക്കിറ്റിച്ച് സെവിയ്യയുടെ ലീഡ് ഉയർത്തി, അതോടെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് സെവിയ്യ ബാർസയെ വീഴ്ത്തി.
രണ്ടാം പാദ സെമി ഫൈനൽ മത്സരത്തിൽ ബാർസ മികച്ച തിരിച്ചു വരവ് നടത്തുമെന്നാണ് ആരാധകർ പ്രധീക്ഷിക്കുന്നത്.
രണ്ടാം പാദ സെമി ഫൈനൽ മത്സരം മാർച്ച് 4 ന് ബാർസയുടെ മൈദാനത് വെച്ച് നടക്കും.
⏱ഫുൾ ടൈം
സെവിയ്യ 2-0 ബാഴ്സലോണ
⚽ കൗണ്ടെ 25'
⚽ റാക്കിറ്റിച്ച് 85'
0 Comments