ഒരു കളിയിൽ ഒരു താരത്തിന് മൂന്ന് മഞ്ഞ കാർഡുകൾ ലഭിച്ചപ്പോൾ...

നിരവധി നിയമങ്ങളാൽ പ്രസിദ്ധമായ കായിക മത്സരമാണ് ഫുട്ബോൾ എന്നത് നമുക്കറിയാം. മഞ്ഞ കാർഡുകൾ, ചുവപ്പ് കാർഡുകൾ, ഓഫ്‌സൈഡ് അങ്ങനെ നിരവധി നിയമങ്ങൾ.

മത്സരങ്ങൾ നല്ല രീതിയിൽ നിയന്ത്രിക്കുന്നതിൽ കാർഡുകളുടെ പങ്ക് വളരെ വലുതാണ്, കളിക്കാർ അച്ചടക്ക ലംഘനം നടത്തുമ്പോൾ കാണിക്കുന്നവയാണ് കാർഡുകൾ

Interesting Football Story In Malayalam

അങ്ങനെ നോക്കുകയാണെങ്കിൽ ഫുട്ബോളിൽ ഏറ്റവും കൂടുതൽ മഞ്ഞ കാർഡുകൾ വാങ്ങിയിട്ടുള്ള താരമാണ് സെർജിയോ റാമോസ് !. റിയൽ മാഡ്രിഡിനും സ്പെയിനിനും വേണ്ടി 614 മത്സരങ്ങളിൽ നിന്നും 211 മഞ്ഞ കാർഡുകൾ വാങ്ങിയിട്ടുണ്ട്.

സാധാരണ ഫുട്ബോളിൽ ഒരു കളിക്കാരന് രണ്ട് മഞ്ഞ കാർഡ് കിട്ടി കഴിഞ്ഞാൽ അദ്ദേഹത്തിന് ചുവപ്പ് കാർഡ് കിട്ടി കളത്തിനു പുറത്ത് പോവാറാണ് പതിവ്.

എന്നാൽ ഈ പതിവ് തെറ്റിച്ചു കൊണ്ട് ഫുട്ബാളിന്റെ ചരിത്രത്തിൽ തന്നെ മൂന്ന് മഞ്ഞ കാർഡുകൾ ഒരു കളിക്കാരന് അനുവദിക്കപ്പെടുന്നു !.

ഈ സംഭവത്തെ കുറിച്ചറിയണമെങ്കിൽ 2006 ജർമനിയിൽ വെച്ച് നടന്ന ലോകകപ്പിലേക്ക് തിരിഞ്ഞു നോക്കേണ്ടതുണ്ട്.

2006 ഫിഫ ലോകകപ്പ്, ഗ്രൂപ്പ് എഫ് ലെ ക്രൊയേഷ്യയും ഓസ്‌ട്രേലിയയും തമ്മിൽ നടന്ന മത്സരത്തിലാണ് ഈ സംഭവം അരങ്ങേറുന്നത്. ആ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായിരുന്നു ബ്രസീൽ.

അത് കൊണ്ട് തന്നെ ഈ ഒരു മത്സരത്തിൽ വിജയിക്കുന്നവർക്ക് രണ്ടാം സ്ഥാനത്തോട് കൂടി അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കാനാവും. ഇരു ടീമുകൾക്കും വളരെ നിർണായകമായ മത്സരമായിരുന്നു അത്.

ഈ മത്സരം നിയന്ത്രച്ചിരുന്നത് ഇംഗ്ലീഷ് റഫറി ഗ്രഹാം പോൾ ആയിരുന്നു. അന്നത്തെ കാലത്തെ വളരെ ജനപ്രിയവും അനുഭവ സമ്പത്തുള്ള റഫറി തന്നെയായിരുന്നു ഗ്രഹാം പോൾ എന്ന ഇഗ്ലീഷ് റഫറി.

ഈ മത്സരത്തിന് മുൻപ് ലോകകപ്പിൽ രണ്ട് മത്സരങ്ങൾ യാതൊരു പ്രശ്നങ്ങളും ഇല്ലാതെ റഫറിങ് ചെയ്തിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതി പതിവ് പോലെ കടന്ന് പോയി. എന്നാൽ മത്സരം രണ്ടാം പകുതിയിലേക്ക് പിന്നിട്ടപ്പോൾ ഒരുപാട് സംഭവങ്ങൾ അരങ്ങേറി.

ജോസിപ്പ് സിമുനിച്ച് എന്ന താരം തന്റെ എതിർ ടീമിന്റെ താരത്തെ ഫൗൾ ചെയ്തതിനെ തുടർന്ന് റഫറി അദ്ദേഹത്തിന് ആദ്യ മഞ്ഞ കാർഡ്
നൽകി. തുടർന്ന് മത്സരം തുടർന്നു, ഒരുപാട് മിനിട്ടുകൾക്ക് ശേഷം മറ്റൊരു ഫൗൾ കൂടി ഈ തരത്തിൽ നിന്നും ഉണ്ടായി അങ്ങനെ റഫറി അദ്ദേഹത്തിന് രണ്ടാം മഞ്ഞ കാർഡും നൽകി.

സാധാരണ ഒരു മത്സരത്തിൽ ഒരു കളിക്കാരന് രണ്ട് മഞ്ഞ കാർഡുകൾ ലഭിച്ചു കഴിഞ്ഞാൽ ചുവപ്പ് കാർഡ് നൽകി ആ താരത്തെ കളത്തിൽ നിന്നും പുറത്തേക്ക് അയകാറാണ് പതിവ്.

എന്നാൽ ! റഫറി ആ കളിക്കാരനോട് ഒന്നും പറഞ്ഞതുമില്ല, റഫറി ചുവപ്പ് കാർഡ് നൽകിയതുമില്ല, ജോസിപ്പ് സിമുനിച്ച് കളത്തിൽ നിന്നും പോയതുമില്ല.

അങ്ങനെ കളി തുടർന്നു, കളിയുടെ ഇഞ്ചുറി ടൈമിൽ ഗ്രഹാം പോൾ എന്ന ഇംഗ്ലീഷ് റഫറിയും ജോസിപ്പ് സിമുനിച്ച് എന്ന താരവും തമ്മിൽ മറ്റൊരു വാക്ക് തർക്കം ഉണ്ടായി, റഫറി അദ്ദേഹത്തിന് മൂന്നാം മഞ്ഞ കാർഡും നൽകി, ചുവപ്പ് കാർഡ് കൊടുത്ത് അദ്ദേഹത്തെ ഗ്രൗണ്ടിൽ നിന്നും പറഞ്ഞയച്ചു.

ഒരുപാട് വർഷങ്ങൾക്ക് ശേഷം ഈ സംഭവത്തെ കുറിച്ച് അദ്ദേഹം പറഞ്ഞത് ഇങ്ങനെയായിരുന്നു.



"ഞാൻ അന്ന് എന്താണ് ചെയ്‌തെന്ന് എനിക്ക് ഇപ്പോഴും മനസിലാകുന്നില്ല, ഞാൻ ആ മത്സരം വീണ്ടും വീണ്ടും കണ്ട് നോക്കി.. ഞാൻ ഒരു മനുഷ്യനല്ലേ തെറ്റുകൾ ആർക്കും സംഭവിക്കാം"

Post a Comment

0 Comments