
ഫ്രഞ്ച് ലീഗ് 1 ൽ പി.എസ്.ജി ക്ക് തകർപ്പൻ ജയം. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് സ്ട്രാസ്ബർഗിനെ പരാജയപ്പെടുത്തിയത്. പി.എസ്.ജി ക്ക് വേണ്ടി പെംബെലെ, കിലിയൻ എംപപ്പെ, ഗുയെ, മോയ്‌സ് കീൻ എന്നിവരാണ് ഗോളുകൾ നേടിയത്.
പി.എസ്.ജി യുടെ മൈതാനത്ത് നടന്ന മത്സരത്തിൽ, പരിക്കേറ്റ സൂപ്പർ താരം നെയ്മർ ജൂനിയറുടെ അഭാവത്തിൽ ഏയ്ഞ്ചൽ ഡിമറിയയും, കിലിയൻ എംപപ്പെയും ചേർന്നാണ് പി.എസ്.ജി യുടെ മുന്നേറ്റങ്ങൾ നയിച്ചത്.
കളിയുടെ പതിനെട്ടാമത്തെ മിനുട്ടിലാണ് പെംബെലെയിലൂടെ പി.എസ്.ജി ആദ്യം ഗോൾ കണ്ടെത്തുന്നത്. ആദ്യ പകുതി അവസാനിക്കുമ്പോൾ ഏക പക്ഷീയമായ ഒരു ഗോളിന് പി.എസ്.ജി മുന്നിലായിരുന്നു. രണ്ടാം പകുതിയിലാണ് ബാക്കി മൂന്ന് ഗോളുകൾ പിറക്കുന്നത്.
79 - ആം മിനുട്ടിൽ കിലിയൻ എംപപ്പെ അവരുടെ ലീഡ് ഉയർത്തി. 88 ആം മിനുട്ടിൽ ഗുയെയും മത്സരത്തിന്റെ ഇഞ്ചുറി ടൈമിൽ മോയ്‌സ് കീൻ ഗോൾ കണ്ടെത്തിയതോടെ നാല് ഗോളുകളുടെ ഗംഭീര വിജയം അവർ നേടി.
ഈ മത്സരത്തോട് കൂടി 17 മത്സരങ്ങളിൽ നിന്ന് 35 പോയിന്റ് നേടി. നിലവിൽ അവർ പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്താണ്. 17 മത്സരങ്ങളിൽ നിന്ന് 36 പോയിന്റുള്ള ലില്ലിയാണ് ഒന്നാം സ്ഥാനത്ത്.
0 Comments