
പോയിന്റ് പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് ബാഴ്സലോണ ഇപ്പോൾ നിൽക്കുന്നത്. പതിമൂന്ന് മത്സരങ്ങളിൽ നിന്ന് 6 വിജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി ഇരുപത്തിയൊന്ന് പോയിന്റോടെ അഞ്ചാം സ്ഥാനത്താണ് റൊണാൾഡ് കൂമാന്റെ സംഘം നിൽക്കുന്നത്.
വല്ലഡോലി ടാകട്ടെ 18 ആം സ്ഥാനത്താണ് നിൽക്കുന്നത്. പതിനാല് മത്സരങ്ങളിൽ നിന്നും മൂന്ന് വിജയവും 5 സമനിലയും 6 തോൽവിയുമായി 16 പോയിന്റോടെ പതിനെട്ടാം സ്ഥാനത്താണ്.
തീർച്ചയായിട്ടും വിജയച്ച് കൊണ്ട് പോയിന്റ് നില മെച്ചപ്പെടുത്താനാണ് ലയണൽ മെസ്സിയുടെയും സംഘത്തിന്റെയും ലക്ഷ്യം.
ഈ മത്സരത്തിന്റെ മറ്റൊരു പ്രതേകത സൂപ്പർ താരം ലയണൽ മെസ്സി ഇപ്പോൾ ഒരു ക്ലബ്ബിന് വേണ്ടി ഗോൾ നേടിയതിൽ സാക്ഷാൽ പെലെക്കൊപ്പം എത്തി നിൽക്കുകയാണ്. 643 ഗോളുകളാണ് ഇരുവരും നേടിയിരിക്കുന്നത്. ഇന്നത്തെ മത്സരത്തിൽ ഗോളടിച്ചാൽ ആ റെക്കോർഡ് മെസ്സിയുടെ പേരിൽ കുറിക്കപ്പെടും.
ഈ മത്സരത്തിനുള്ള ബാഴ്സയുടെ സ്‌ക്വാഡ് പുറത്ത് വിട്ടിട്ടുണ്ട്. സൂപ്പർ താരങ്ങളായ ലയണൽ മെസ്സി, ഗ്രീസ്മാൻ, കുട്ടീഞ്ഞോ എന്നിവരെല്ലാം സ്‌ക്വാഡിൽ ഉണ്ട്.
ബാഴ്സലോണ സ്‌ക്വാഡ്:
ടെർ സ്റ്റീഗൻ, ഡെസ്റ്റ്, അറോഹോ, സെർജിയോ, അലേന, ഗ്രീസ്മാൻ, യാനിച്ച്, ബ്രാത്വെയിറ്റ്, മെസ്സി, റിക്കി പുഗി, നെറ്റോ, കുട്ടീഞ്ഞോ, ലെങ്ലെറ്റ്, പെഡ്രി, ട്രിൻഗാവോ, ജോർഡി ആൽബ, ഡി ജോങ്, ഉമ്മിറ്റിറ്റി, ജൂനിയർ ഫിർപ്പോ, ഇനാക്കി പെന
0 Comments