ഇംഗ്ലീഷ് പ്രീമിയർ ലീഗ്: ചെൽസിയെ തകർത്ത് ആഴ്സനൽ

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആഴ്സണലിന്‌ ജയം. കഴിഞ്ഞ ഏഴ് പ്രീമിയർ ലീഗ് മത്സരങ്ങളിലായി വിജയം എന്താണെന്ന് അറിയാത്ത ആഴ്‌സണൽ ചെൽസിയെ പരാജയപ്പെടുത്തിയിരിക്കുന്നു.

Soccer Malayalam - Arsenal vs Chelsea Match Report In Malayalam - Malayalam Football News



മത്സരത്തിന് മുൻപ് നടന്ന പ്രീ മാച്ച് പ്രെസ്സ് കോൺഫെറെൻസിൽ ചെൽസിയെ പരാജയപ്പെടുത്തുക എന്നതാണ് ആഴ്‌സണലിന്റെ ആത്മവിശ്വാസം തിരികെ പിടിക്കാനുള്ള ഏറ്റവും നല്ല മരുന്ന് എന്ന് അവരുടെ പരിശീലകൻ മൈക്കിൾ അർട്ടെറ്റ പറഞ്ഞിരുന്നു.

ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ആഴ്‌സണൽ വിജയിച്ചു കയറിയത്. ആഴ്‌സണലിന് വേണ്ടി ലാക്കസിറ്റ്, ജാക്ക, സാക്ക എന്നിവരാണ് ഗോൾ കണ്ടെത്തിയത്. ചെൽസിയുടെ ആശ്വാസഗോൾ ടാമി അബ്രഹാമിന്റെ വകയായിരുന്നു.

ഈ മത്സരത്തിൽ റിമോ വാർണർ, ടാമി അബ്രഹാം, പുളിസിച്ച് എന്നിവരെ മുന്നേറ്റ നിരയിലെ ചുക്കാൻ ഏൽപിച്ചുകൊണ്ടാണ് ലംപാർഡ് തന്റെ ടീമിനെ കളിക്കളത്തിലേക്ക് വിട്ടത്. മറുഭാഗത്ത് ലാക്കസിറ്റ്ആണ് ആഴ്‌സണലിന്റെ മുന്നേറ്റ നിരയെ നയിച്ചത്.

കളിയുടെ 34 ആം മിനുട്ടിൽ ലഭിച്ച പെനാൽറ്റിഗോളാക്കികൊണ്ട് ലാക്കസിറ്റ് ആഴ്‌സണലിനെ മുന്നിലെത്തിച്ചു, തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ട് മുൻപ് ജാക്കയും ഗോൾ സ്കോർ ചെയ്തതോടെ ഇടവേളക്ക് പിരിയുന്നതോടെ ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ആഴ്‌സണൽ മുന്നിലായിരുന്നു.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് സാക്കയുടെ ഗോൾ പിറക്കുന്നത്. അതോടെ 3-0 എന്ന സ്കോർ ലൈനിൽ ആഴ്‌സണൽ മുന്നിൽ നിന്നു. ഒടുവിൽ 85 ആം മിനുട്ടിലാണ് ടാമി അബ്രഹാം ഗോൾ നേടുന്നത്. അതിനു ശേഷം ലഭിച്ച പെനാൽറ്റി ജോർജിനോക്ക് ഗോളാക്കാൻ കഴിഞ്ഞില്ല.

ഈ വിജയത്തോട് കൂടി ആഴ്‌സണലിന് 15 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് ആയിട്ടുണ്ട്. പക്ഷെ ഇപ്പോഴും അവർ ലീഗ് ടേബിളിൽ 14 ആം സ്ഥാനത്താണ്. അതേ സമയം ചെൽസി 15 മത്സരങ്ങളിൽ നിന്ന് 25 പോയിന്റുമായി ലീഗ് ടേബിളിൽ ഏഴാം സ്ഥാനത്താണ്.

ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡും ലെസ്റ്റർ സിറ്റിയും 2-2 സമനിലയിൽ പിരിഞ്ഞു, കൂടാതെ ഇന്നലെ നടന്ന മറ്റൊരു മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ട് ഗോളുകൾക്ക് ന്യൂ കാസ്റ്റിൽ യുണൈറ്റഡിനെ പരാജയപ്പെടുത്തി.

Post a Comment

0 Comments