ഇന്ത്യൻ സൂപ്പർ ലീഗിൽ ഇന്ന് കേരള ബ്ലാസ്റ്റേഴ്‌സ് ഹൈദരാബാദ് എഫ്.സി യെ നേരിടുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 7:30 നാണ് ഈ മത്സരം നടക്കുന്നത്.
കേരളാ ബ്ലാസ്റ്റേഴ്സിന്റെ ഈ വർഷത്തെ അവസാന മത്സരമാണ് ഇന്ന്. ഈ ഒരു മത്സരമെങ്കിലും വിജയിക്കണെ എന്ന പ്രാർത്ഥനയിലാണ് ആരാധകർ.
കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ചെടുത്തോളം കഴിഞ്ഞ 6 മത്സരങ്ങളിൽ ഒന്നുപോലും വിജയിക്കാൻ കഴിഞ്ഞിട്ടില്ല. കളിച്ച 6 മത്സരങ്ങളിൽ മൂന്ന് സമനില മൂന്ന് പരാജയം അങ്ങനെ നേടിയിട്ടുള്ള 3 പോയിന്റാണ് ബ്ലാസ്റ്റേഴ്സിന്റെ ആകെ സമ്പാദ്യം.അവസാനത്തെ മത്സരത്തിൽ എഫ്.സി ഈസ്റ്റ് ബംഗാളിനെതിരെ പരാജയത്തിന്റെ വക്കിൽ നിന്ന് തിരിച്ചടിച്ച് പിടിച്ച് വാങ്ങിയ ഒരു സമനിലയുണ്ട്. അത് നൽകിയിട്ടുള്ള ആത്മവിശ്വാസം വളരെ വലുതാണ്. അതിന്റെ മികവിൽ മിന്നുന്ന പ്രകടനം പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രധീക്ഷിക്കുന്നത്.
ഹൈദരാബാദ് എഫ്.സി ഈ സീസണിൽ മോശമല്ലാത്ത പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. അവർക്ക് 6 മത്സരങ്ങളിൽ നിന്ന് 2 വിജയം 3 സമനില 1 തോൽവിയുമായി 9 പോയിന്റുണ്ട്.
ഏതായാലും മികച്ച മത്സരത്തിനായി ഫുട്ബോൾ പ്രേമികൾ കാത്തിരിക്കുകയാണ്.
0 Comments