മെസ്സിയില്ലാതെ ബാഴ്സ ഇറങ്ങുന്നു, എതിരാളികൾ ഐബെർ

<--more-->ലാലിഗയിൽ എഫ്.സി ബാഴ്‌സലോണ ഇന്ന് 29-12-2020 കളത്തിലിറങ്ങുന്നു, എതിരാളികൾ ഐബറാണ്. ഇന്ന് രാത്രി 11:45 ന് ക്യാമ്പ് നൗവിൽ വെച്ചാണ് മത്സരം നടക്കുക.

ഈ മത്സരത്തിൽ ബാഴ്‌സലോണയുടെ സൂപ്പർ താരവും ക്യാപ്റ്റനുമായ ലയണൽ മെസ്സി ഈ മത്സരത്തിന് ഉണ്ടാവില്ല എന്ന് ഇപ്പോൾ ബാഴ്‌സലോണ തന്നെ ഔദ്യോഗികമായി സ്ഥിതീകരിച്ചിട്ടുണ്ട്.

ബാഴ്‌സലോണ ഒരു മെഡിക്കൽ റിപ്പോർട്ട് ആണ് പുറത്ത് വിട്ടിരിക്കുന്നത, അതായത് ലയണൽ മെസ്സിയുടെ വലത് കാലിന്റെ ആങ്കിളിന് പരിക്ക് പറ്റിയിട്ടുണ്ട്, അതിനാൽ അദ്ദേഹം ഐബറിനെതിരായ മത്സരത്തിൽ ഉണ്ടാവില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ഏതായാലും ഈ മത്സരം വിജയിച്ചു മുന്നോട്ട് പോവുക എന്നത് തന്നെയാണ് റൊണാൾഡ്‌ കൂമാന്റെയും സംഘത്തിന്റെയും ലക്‌ഷ്യം.

ബാഴ്‌സലോണ ഇപ്പോൾ ലാലിഗയിൽ 24 പോയിന്റുമായി അഞ്ചാം സ്ഥാനമാണുള്ളത് അത് കൊണ്ട് തന്നെ ടീമിന് വിജയിച്ച് മുന്നോട്ട് പോയെ തീരൂ!. ഐബറാകട്ടെ 15 പോയിന്റുമായി 17 - ആം സ്ഥാനത്താണ് ഉള്ളത്

ഐബറിനെ തകർക്കാൻ വേണ്ടി റൊണാൾഡ്‌ കൂമാൻ എന്തൊക്കെ തന്ത്രങ്ങളായിരിക്കും പുറത്തെടുക്ക എന്ന് കണ്ട് തന്നെ അറിയണം.

കാരണം കഴിഞ്ഞ മത്സരങ്ങളിൽ തന്റെ ഫൊർമേഷനിൽ മാറ്റം വരുത്തിയിട്ടുണ്ട്. മൂന്ന് സെന്റർ ബാക്കുകളെ വെച്ചുള്ള ലൈനപ്പ് ആണ് അദ്ദേഹം കഴിഞ്ഞ മത്സരത്തിൽ പ്രയോഗിച്ചിട്ടുള്ളത്.

ഈ മത്സരത്തിൽ ഐബറിനെ തകർത്ത് കൊണ്ട് ബാർസലോണ വിജയിച്ചു കയറും എന്ന് തന്നെയാണ് ആരാധകർ പ്രധീക്ഷിക്കുന്നത്.

ലാലിഗ ഫോം ഗൈഡ്: 

വിജയം 4, തോൽവി 1, സമനില 1

ഐബർ: വിജയം 1, തോൽവി 2, സമനില 3

സാധ്യത ലൈനപ്പ്ബാഴ്‌സലോണ: ടെർ സ്റ്റെഗൻ, ഡെസ്റ്റ്, അറോഹൊ, ലെങ്‌ലെറ്റ്, ഫിർപ്പോ, ബുറ്റ്ക്കസ്, ഡി ജോംഗ്, പെഡ്രി, കുട്ടീഞ്ഞോ, ഗ്രീസ്മാൻ, ബ്രൈത്വൈറ്റ്

ഐബെർ: ദിമിട്രോവിക്, പോസോ, ബർഗോസ്, ബിഗാസ്, അർബില്ല, ലിയോൺ, എഡു, ഡിയോപ്, ഗിൽ, കൈക്ക്, ക്വിക്ക്

Post a Comment

1 Comments

  1. Enthokonda ippol football players story idaathathu.please onnu idoo

    ReplyDelete