സീരി എ യിൽ ജുവെന്റസ് ഇന്ന് കളത്തിൽ ഇറങ്ങുന്നു

ഇറ്റാലിയൻ സീരി എ യിൽ ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഇന്ന് കളിക്കളത്തിലിറങ്ങുന്നു. ഇന്ന് രാത്രി ഇന്ത്യൻ സമയം 1:15 നാണ് ഈ മത്സരം അരങ്ങേറുന്നത്. എതിരാളികൾ ഫിയോറെന്റീന യാണ്. ജുവന്റസിന്റെ മൈതാനത്താണ് മത്സരം നടക്കുന്നത്.
Soccer Malayalam - Juventus Malayalam Football News

കഴിഞ്ഞ മത്സരത്തിലെ മികച്ച പ്രകടനം ഈ മത്സരത്തിലും തുടരാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് ക്രിസ്റ്റ്യാനോ റൊണാൾഡോയും സംഘവും ഉള്ളത്.പാർമ ക്കെതിരെ ഏകപക്ഷീയമായ നാല് ഗോളുകൾക്കായിരുന്നു വിജയിച്ച് കയറിയത്. ആ മത്സത്തിൽ ജുവന്റസിന് വേണ്ടി ഇരട്ട ഗോളുകളാണ് അവരുടെ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ നേടിയത്. ഒപ്പം കുലുസേവ്സ്കിയും മൊറാട്ടയും ഓരോ ഗോൾ വീതം നേടി.

അതേ മികവിൽ ഇനിയുള്ള മത്സരങ്ങളിലും അവരുടെ ടീം മുന്നോട്ട് പോകുന്നത് കാണാനാണ് ആരാധകർ കാത്തിരിക്കുന്നത്. നിലവിൽ ഇറ്റാലിയൻ സീരി എ യിലെ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ജുവെന്റസ് ഉള്ളത്. പതിമൂന്ന് മത്സരങ്ങളിൽ നിന്ന് 27 പോയിന്റാണ് അവർക്ക് ഉള്ളത്. എ.സി മിലനാണ് പോയിന്റ് പട്ടികയിൽ ഒന്നാമതുള്ളത്.

നിലവിലെ ചാമ്പ്യൻമാർക്ക് ഇനിയും മുന്നോട്ട് കുതിക്കേണ്ടതുണ്ട്, അതു കൊണ്ട് തന്നെ വിജയം മാത്രം ലക്ഷ്യം വെച്ച് കൊണ്ട് തന്നെയാണ് അവരുടെ പരിശീലകൻ പിർലോ തന്റെ ടീമിനെ കളത്തിലിറക്കുക.

ഈ സീസണിൽ സീരി എ യിൽ ജുവെന്റസ് ഒരറ്റ മത്സരം പോലും തോറ്റിട്ടില്ല. ജുവെന്റസ് ഏഴ് മത്സരങ്ങൾ വിജയിച്ചപ്പോൾ ആറ് മത്സരങ്ങൾസമനിലയിൽ പിരിഞ്ഞു.

എന്നാൽ എതിരാളികളായ ഫിയോറെന്റീന നിലവിൽ സീരി എ യിൽ മികച്ച പ്രകടനമല്ല കാഴ്ച്ച വെക്കുന്നത്. പതിനാറാം സ്ഥാനത്താണ് അവർ ഇപ്പോഴുള്ളത്.

വളരെ മികച്ച കളി പുറത്തെടുക്കുമെന്നാണ് ആരാധകർ പ്രധീക്ഷിക്കുന്നത്.

Post a Comment

0 Comments