ചാമ്പ്യൻസ് ലീഗ് രണ്ടാം പാദ പ്രീക്വാർട്ടർ പോരാട്ടത്തിൽ ഇന്ന്എഫ്.സി ബാഴ്സലോണ പി.എസ്.ജി യെ നേരിടുന്നു.
ഇന്ന് രാത്രി 1:30 ന് പി.എസ്.ജി യുടെ മൈദാനമായ പാർക്ക് ഡെസ് പ്രിൻസിൽ വെച്ചാണ് ഈ മത്സരം നടക്കുന്നത്.

ചാമ്പ്യൻസ് ലീഗ് റൗണ്ട് ഓഫ് 16
ഇന്ന് രാത്രി 1:30 AM
പാർക്ക് ഡെസ് പ്രിൻസെസ്
ടെൻ 2 , ടെൻ 2 HD
മത്സരത്തിൽ വിജയിക്കാനുള്ള മുൻതൂക്കം പി.എസ്.ജി ക്കാണ് കാരണം ആദ്യ പാദ മത്സരത്തിൽ ബാഴ്സയുടെ തട്ടകമായ ക്യാമ്പ് നൗവിൽ വെച്ച് ബാഴ്സലോണ പി.എസ്.ജിയോട് 1-4 എന്ന സ്‌കോറിൽ പരാജയപ്പെട്ടിരുന്നു.
ഇനി ബാഴ്‌സലോണയ്ക്ക് ഇനി ഒരു വമ്പൻ തിരുച്ചു വരവ് നടത്തിയെങ്കിൽ മാത്രമേ ഇനി ചാമ്പ്യൻസ് ലീഗിൽ മുന്നോട്ട് പോവാൻ കഴിയുകയുള്ളു.
2017 ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ബാഴ്സലോണ പി.എസ്.ജി യോട് ആദ്യ പാദത്തിൽ 4-0 എന്ന സ്‌കോറിൽ പരാജയപ്പെട്ടതിനു ശേഷം രണ്ടാം പാദ മത്സരത്തിൽ ക്യാമ്പ് നൗവിൽ വെച്ച് 6-1 ന്റെ വമ്പൻ തിരുച്ചു വരവ് നടത്തിയത് ഒരു ഫുട്ബോൾ ആരാധകനും മറന്നു കാണില്ല.
അത് പോലെ വമ്പൻ തിരുച്ചു വരവ് നടത്തുമെന്ന നേരിയ പ്രതീക്ഷയിലാണ് ബാഴ്സലോണൻ ആരാധകർ എന്ന് സമൂഹ മാധ്യമങ്ങളിലുള്ള കമന്റ്കളിലൂടെ വ്യക്തമാകുന്നത്.
എന്നാൽ അന്നത്തെ ബാഴ്സയല്ല ഇന്നത്തെ ബാഴ്സ എന്നത് വസ്തുതയാണ്. എങ്കിലും സൂപ്പർ താരം ലയണൽ മെസ്സി, പെഡ്രി ഗ്രിസ്‌മാൻ, ഒസ്മാനെ ടെംബെലെ തുടങ്ങിയ താരങ്ങൾ ബാഴ്സക്ക് പ്രധീക്ഷ നൽകുന്നു.
കഴിഞ്ഞ മത്സരത്തിൽ ബാഴ്‌സക്ക് വേണ്ടി ലയണൽ മെസ്സി പെനാൽറ്റിയിലൂടെ ഒരു ഗോൾ നേടിയിരുന്നു. ഈ മത്സരത്തിൽ ലയണൽ മെസ്സി മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരധകർ പ്രധീക്ഷിക്കുന്നത്.
ഇന്ന് നടക്കുന്ന മത്സരത്തിൽ ഫുട്ബോൾ ആരധകർ കാത്തിരുന്നത് രണ്ട് ഉറ്റ സുഹൃത്തുക്കളായ നെയ്മർ ജൂനിയറും ലയണൽ മെസ്സിയും തമ്മിലുള്ള പോരാട്ടത്തിനായിരുന്നു.
എന്നാൽ !! ബാഴ്‌സലോണക്കെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിന്റെ രണ്ടാം പാദത്തിൽ സൂപ്പർ താരം നെയ്മർ കളിക്കില്ലെന്ന് ഔദ്യോധികമായി വ്യക്തമാക്കിയിരിക്കുകയാണ് പി.എസ്.ജി.
നെയ്മർ കളിക്കാനില്ലെങ്കിലും കഴിഞ്ഞ ആദ്യ പാദ മത്സരത്തിൽ കിലിയൻ എംപപ്പെ പി.സ്.ജി ക്ക് വേണ്ടി ഹാട്രിക്ക് നേടിയിരുന്നു. ഈ മത്സരത്തിലും എംപപ്പെ തിളങ്ങുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.
കഴിഞ്ഞ ദിവസം നെയ്മർ പരിക്ക് മാറി പരിശീലനം നടത്തിയെങ്കിലും ബാഴ്‌സലോണക്കെതിരെ താരം ഉണ്ടാവില്ലെന്ന് പി.എസ്.ജി വ്യക്തമാക്കി. ഇതോടെ തന്റെ പഴയ ക്ലബായ ബാഴ്‌സലോണക്കെതിരെ കളിക്കാനുള്ള അവസരം നെയ്മറിന് നഷ്ട്ടമാകും.
നേരത്തെ ബാഴ്‌സലോണക്കെതിരായ ഒന്നാം പാദത്തിലും പി.എസ്.ജി നിരയിൽ പരിക്ക് മൂലം നെയ്മർ ഇറങ്ങിയിരുന്നില്ല.
ഫെബ്രുവരി 10ന് ഫ്രഞ്ച് കപ്പ് മത്സരത്തിൽ കാനിനെതിരെ മത്സരിക്കുന്നതിനിടെയാണ് നെയ്മറിന് പരിക്കേറ്റത്.
പരിക്ക് മൂലം പി.എസ്.ജിയുടെ അവസാന 6 മത്സരങ്ങൾ നെയ്മറിന് നഷ്ടമായിരുന്നു.
വളരെ ആവേശകരമായ മത്സരത്തിനാണ് ഫുട്ബോൾ ആരധകർ കാത്തിരിക്കുന്നത്.
ഇന്നത്തെ മത്സരത്തിനായുള്ള ബാഴ്‌സലോണയുടെ സ്‌ക്വാഡ് പ്രഖ്യാപ്പിച്ചിട്ടുണ്ട്. പരിക്ക് മൂലം പിക്കെ അറോഹോ എന്നിവർ ഇല്ലാത്തത് ബാഴ്സക്ക് തിരിച്ചടിയാണ്.
സാധ്യത ലൈനപ്പ്;
ബാഴ്സലോണ സാധ്യത ലൈനപ്പ്: (3-4-1-2)
ടെർ സ്റ്റീഗൻ; മിംഗോസ, ലെങ്‌ലെറ്റ്, ഉംറ്റിറ്റി; ഡെസ്റ്റ്, ഡി ജോംഗ്, ബുസ്‌ക്വറ്റ്സ്, ആൽബ; പെഡ്രി; മെസ്സി, ഗ്രീസ്മാൻ.
കഴിഞ്ഞ കുറച്ച് മത്സരങ്ങളിൽ ബാഴ്സലോണ പരിശീലകൻ റൊണാൾഡ് കൂമൻ ബാഴ്‌സയെ കളത്തിലിറക്കിയത് 3-4-1-2 എന്ന പൊസിഷനിലാണ്. ഈ പൊസിഷനിൽ വളരെ മികച്ച റിസൾട്ടാണ് ബാഴ്‌സയെ സംബന്ധിച്ച് ലഭിച്ചത്.
അത് കൊണ്ട് തന്നെ പി.എസ്.എസ്ജി. ക്കെതിരെ റൊണാൾഡ് കൂമൻ ബാഴ്‌സയെ 3-4-1-2 എന്ന പൊസിഷനിലായിരിക്കും കളത്തിലിറക്കാൻ ഏറെ സാധ്യത.
0 Comments