സ്പാനിഷ് വമ്പന്മാരായ ബാഴ്സലോണയുടെ പുതിയ പ്രസിഡന്റ് ആയി ജോവാൻ ലപോർട്ട തിരഞ്ഞെടുക്കപ്പെട്ടു. ബാഴ്‌സലോണയെ തങ്ങളുടെ പ്രതാപ കാലത്തിലേക്കെത്തിക്കാൻ കഴിയുന്ന പ്രസിഡന്റ് തന്നെയാണ് ലപോർട്ട.
രണ്ടാം തവണയാണ് ലപോർട്ട ബാഴ്സയുടെ പ്രസിഡന്റ് ആവുന്നത്. ഇതിനു മുൻപ് 2003 മുതൽ 2010 വരെ പ്രസിഡന്റ് ആയി സ്ഥാനമേറ്റിരുന്നു.

ആ കാല ഘട്ടത്തിൽ രണ്ട് ചാമ്പ്യൻസ് ലീഗ്, നാല് ലാലിഗ, ഒരു കോപ്പ ഡെൽ റെ, ഒരു ക്ലബ്ബ് ലോകകപ്പ് യൂറോപ്യൻ സൂപ്പർ കപ്പ്, മൂന്ന് സ്പാനിഷ് സൂപ്പർ കപ്പ്, മൂന്ന് സ്പാനിഷ് കപ്പ് എന്നീ കിരീടങ്ങൾ ബാഴ്സ സ്വന്തമാക്കിയിരുന്നു.
സപ്പർതാരം ലയണൽ മെസ്സിയുടെ കോൺട്രാക്ട്, ഫ്രഞ്ച് യുവതാരം ഓസ്മാൻ ഡെംബെലെ, സ്പാനിഷ് ടാലൻ്റ് ഇലിക്‌സ് മൊറിബ തുടങ്ങിയവരുടെ കോൺട്രാക്ട്, കോച്ച് റൊണാൾഡ് കൂമാൻ, ബി ടീം കോച്ച് ഫ്രാൻസിസ്കോ ഗാർസിയ പിമിയന്റ എന്നിവരുടെ ഭാവി, 1.2 ബില്യൺ യൂറോയുടെ വലിയ കടവും 730 ദശലക്ഷം യൂറോയുടെ ഹ്രസ്വകാല കടവും ഒക്കെ പരിഹരിക്കുക എന്നതാണ് ലപോർട്ട നേരിടുന്ന പ്രധാന വെല്ലുവിളി.
ഇലക്ഷൻ റിസൾട്ട്;
ജോവാൻ ലപോർട്ട: 30,184 വോട്ടുകൾ 54.28%
വിക്ടർ ഫോണ്ട്: 16,679 വോട്ടുകൾ 29.99%
ടോണി ഫ്രയ്ക്‌സ 4,769 വോട്ടുകൾ 8.58%
കോടിക്കണക്കായ ബാഴ്സലോണ ആരാധകർ കാത്തിരിക്കുന്നത് സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണോടെ ക്ലബ്ബ് വിടുമോ എന്നതാണ്. സൂപ്പർ താരം ലയണൽ മെസ്സി ഈ സീസണോടെ ക്ലബ്ബ് വിടാനുള്ള സാധ്യത അവസാനിക്കുന്നു. അതിന്റെ സൂചനയാണ് ഇപ്പോൾ ലഭിച്ചിരിക്കുന്നത്.
പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടത് ലയണൽ മെസ്സിയുടെ ഇഷ്ട്ടക്കാരനായ ജോവാൻ ലപോർട്ടയാണ് എന്നത് തന്നെയാണ് ആരാധകരുടെ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നത്.
ഇലക്ഷന്ല മുന്നോടിയായി ലപോർട്ട പറയുകയുണ്ടായി, "ഞാൻ പ്രസിഡന്റ് സ്ഥാനത്തേക്ക് വരുകയാണെങ്കിൽ മാത്രമെ ലിയോ മെസ്സി ബാഴ്സലോണ ക്ലബ്ബിൽ തുടരുകയുള്ളൂ എന്ന്"
അത്കൊണ്ട് തന്നെ മെസ്സി ബാഴ്‌സലോണയിൽ തുടരാനുള്ള സാധ്യതകൾ ഏറുന്നു.
മറ്റൊരു ചോദ്യം ലപോർട്ട അടുത്ത സമ്മർ ട്രാൻസ്ഫറിൽ മികച്ച താരങ്ങളെ കൊണ്ടുവരുമോ എന്നതാണ്....!
ലപോർട്ട അടുത്ത സമ്മർ ട്രാൻസ്ഫറിൽ മികച്ച താരങ്ങളെ കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്. കാരണം, മുൻപ് ബാഴ്സലോണയുടെ പ്രസിഡന്റ് ആയിരിക്കുമ്പോൾ റൊണാൾഡീഞ്ഞോ, ഡാനി അൽവേസ്, ഇബ്രാഹിമോവിച് ഇറ്റോ എന്നീ പ്രമുഖ താരങ്ങളെ ടീമിൽ എത്തിച്ചത് അദ്ദേഹമാണ്.
0 Comments