
കേരളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഫുട്ബോൾ കളിക്കാരിൽ ഒരാളാണ് ലയണൽ മെസ്സി. അദ്ദേഹത്തെ കുറിച്ച് അദ്ദേഹത്തിന്റെ ആരാധകർ എഴുതിയ അതി മനോഹരമായ വാക്കുകൾ.
"നിന്റെ മിഴികളിൽ നോക്കാൻ കഴിയാത്തപ്പോഴെക്കെ... ഞാൻ നിന്റെ കാൽപാദങ്ങൾ ഉറ്റു നോക്കുന്നു. കാരണം ! ആ കാലടികൾ ഭൂമിക്ക് മീതെയും, ജലത്തിനു മീതെയും സഞ്ചരിച്ചവയാണ്.... നീ ഇല്ലായിരുന്നെങ്കിൽ എന്ന് ഞങ്ങൾക്ക് ചിന്തിക്കാൻ പോലും കഴിയുന്നില്ല. കാരണം നീ ഇല്ലെങ്കിൽ ഫുട്ബോൾ ഇല്ലാ എന്നതാണ് സത്യം"
"വരുന്നത് ഭടനോ, മന്ത്രിയോ, പടയാളിയോ അല്ല വരുന്നത് രാജാവെങ്കിൽ ആ വരവ് രാജകീയമായിരിക്കും മെസ്സി"
"കാടിളക്കി നാടിളക്കി പാഞ്ഞു വരുന്ന കാട്ടുകൊമ്പന്റെ മസ്തിഷ്കത്തിലേക്ക് വേട്ടക്കാരൻ നിറയൊഴിക്കുന്നത് പോലെ, എതിരാളികളുടെ ബോക്സിലേക്ക് മഴവിൽ ചാരുത കണക്കെ ഇടിമിന്നൽ ഗോളുകൾ വർഷിക്കുന്ന കാൽപനിക ഫുട്ബോളിലെ മായാജാലക്കാരൻ - ലിയോ മെസ്സി"
"ഉറക്കം കളഞ്ഞു കളി കാണാൻ പഠിപ്പിച്ചു, കാറ്റു നിറച്ച പന്തിനെ പ്രണയിക്കാൻ പഠിപ്പിച്ചു, ശത്രുക്കളെ മിത്രങ്ങളാക്കി തന്നു ഇതുവരെ നേരിൽ കാണാത്ത കൂട്ടുകാരെ കാണിച്ചു തന്നു... ഇതെല്ലം ഞങ്ങൾക്ക് പഠിപ്പിച്ചു തന്നത് ഈ കുറിയ മനുഷ്യനാണ് ഞങ്ങളുടെ അഹങ്കാരം - ലയണൽ മെസ്സി"
"ഉരുണ്ട ഭൂമിയിലെ പരന്ന ഗ്രൗണ്ടിൽ എതിരാളികളെ കാലിലെ തന്ത്ര കൊണ്ട് താഴ് ഇട്ട് പൂട്ടി കളിക്കളത്തിൽ കാവ്യാനുഭൂതി സൃഷ്ട്ടിക്കുന്ന കാട്ടാളൻ മാരുടെ വീരനായകൻ - ലയണൽ മെസ്സി"
"നാളെ ഒരുപാട് സ്റ്റാറ്റസുകൾ കാണാം പക്ഷെ ഇത് ഇവിടെ ഇടാതിരിക്കാൻ വയ്യ . മെസ്സി എന്ന ഇതിഹാസത്തിനെ സൃഷ്ട്ടിച്ചതിൽ മറ്റൊരു ഇതിഹാസത്തിന്റെ കയ്യൊപ്പു കൂടി ഉണ്ട്. ഗോൾ അടിക്കാനുള്ള മെഷീനിൽ ഓയിൽ ഇട്ടുകൊടുത്ത സാക്ഷാൽ റൊണാഡീഞ്ഞോ... മറക്കില്ല ഈ ഇടം കാലനെ തന്നതിൽ - ലയണൽ മെസ്സി ഉയിർ, റൊണാൾഡീഞ്ഞോ ഉയിർ"
"അസ്തമയത്തിനു ശേഷം വീണ്ടുമൊരു ഉദയമില്ലെങ്കിൽ പിന്നെ അതൊരു സൂര്യനല്ലാതിരിക്കണം..... കുരിശേറ്റത്തിന് ശേഷം വീണ്ടുമൊരു ഉയിർത്തെഴുന്നേൽപ്പ് ഇല്ലെങ്കിൽ അയാളൊരു മിശിഹ അല്ലാതിരിക്കണം... ആയതിനാൽ കണ്ണുകൾ കൂർപ്പിച്ചു തന്നെ വെച്ചേക്കുക്ക കാരണം ഇനിയും ദൃഷ്ട്ടാന്തങ്ങൾ ഉണ്ടാകും, പിറകെ അത്ഭുതങ്ങളും കാരണം അയാൾ ജീവനോടെയുണ്ട്"
"ഇതിഹാസ നായകന്റെ വീര കഥകൾ പറഞ്ഞു തീർക്കാൻ കഴിയാത്ത വിധം, അവൻ രചിച്ചു കഴിഞ്ഞു.....!! അതിലേറെ ഇനി കാലം തെളിയിക്കും"
"ആയിരക്കണക്കിന് ഫുട്ബോൾ കളിക്കാർ ഉള്ള ഈ ലോകത്ത് നൂറു കണക്കിന് ലെജെന്റ്സ് ഉണ്ടായിട്ടും ആർക്കും എത്തി പിടിക്കാൻ കഴിയാത്ത ഫുട്ബോൾ ലോകത്തെ ഉയരങ്ങൾ കീഴടക്കിയവൻ - ലിയോ മെസ്സി "
ലയണൽ മെസ്സിയെ കുറിച്ചുള്ള ഏറ്റവും സവിശേമായ കാര്യമെന്തന്നാൽ മെസ്സിക്കറിയില്ല അദ്ദേഹമാണ് സാക്ഷാൽ ലയണൽ മെസ്സി എന്നത്
-ഉറുഗ്വേൻ സാഹിത്യകരൻ-
0 Comments