ചെൽസിയുടെ എക്കാലത്തെയും മികച്ച ഗോൾ കീപ്പർ മാരിൽ ഒരാളാണ് പീറ്റർ ചെക്ക്. പക്ഷെ ചെക്കിനെ നമ്മൾ കളിക്കളത്തിൽ കാണുമ്പോൾ എല്ലാം അദ്ദഹം ഒരു ഹെൽമെറ്റ് ധരിച്ചിട്ടുണ്ടാകും. എന്തു കൊണ്ടാണ് പീറ്റർ ചെക്ക് കളിക്കുമ്പോഴെല്ലാം ഹെൽമെറ്റ് ധരിക്കുന്നത് ?.

ചെൽസിക്ക് 2012 ചാമ്പ്യൻസ് ലീഗ് കിരീടം നേടിക്കൊടുക്കുന്നതിൽ ഒരു മുഖ്യ പങ്ക് വഹിച്ച വ്യക്തിയാണ് പീറ്റർ ചെക്ക്. കൂടാതെ ടീമിന് വേണ്ടി നാല് പ്രീമിയർ ലീഗ് കിരീടവും നാല് എഫ്.എ കപ്പുമുൾപ്പെടെ നിരവധി കിരീടങ്ങളും നേടിക്കൊടുത്തു. മാത്രമല്ല ആഴ്‌സണലിനു വേണ്ടി എഫ്.എ കപ്പും കമ്മ്യൂണിറ്റി ഷീൽഡും ലീഗ് കപ്പും അദേഹം നേടി.
പക്ഷെ ഈ നേട്ടങ്ങളെല്ലാം കൈവരിക്കുമ്പോഴെല്ലാം ചെക്കിന്റെ കൂടെ പിറപ്പായി ഒരു ഹെൽമെറ്റ് ഉണ്ടായിരുന്നു. ഈ ഹെൽമെറ്റ് ഉള്ളത് കൊണ്ട് തന്നെ അദ്ദേഹം മറ്റു ഗോൾ കീപ്പർ മാരിൽ നിന്നും കാഴ്ച്ചയിൽ വ്യത്യസ്തമായിരുന്നു.
അദ്ദഹം ഹെൽമെറ്റ് ധരിക്കുന്നതിനു പിന്നിൽ ഞെട്ടിക്കുന്ന ഒരു കഥയുണ്ട്. !!
2006 ഒക്ടോബർ 14 ന് ചെൽസിക്ക് പ്രീമിയർ ലീഗിൽ റീഡിങ്ങിനെതിരെ യായിരുന്നു മത്സരം. മത്സരം മത്സരം തുടങ്ങി ഒരു മിനിറ്റിനുള്ളിൽ തന്നെ അത് സംഭവിച്ചു !!
റീഡിങ് മിഡ്‌ഫീൽഡർ ആയ സ്റ്റീഫൻ ഹണ്ട് ചെൽസിയുടെ ബോക്സിലേക്ക് കുതിച്ചു കയറി. ബോൾ തടുക്കാൻ സ്ലൈഡ് ചെയ്തു വന്ന ചെക്കിന്റെ തല ഹണ്ടിന്റെ വലത് കാൽമുട്ടിൽ ശക്തിയോടെ ഇടിച്ചു. ഇടിയുടെ ശക്തിയിൽ അദ്ദേഹം ഒരു നിമിഷത്തേക്ക് അബോധാവസ്ഥയിൽ കിടന്നു ശേഷം അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ട് പോയി.
പക്ഷെ ഡോക്ടർമാർ വെളിപ്പെടുത്തിയ ഞെട്ടിക്കുന്ന വിവരം ചെക്ക് നേരിട്ടത് മരണത്തെ ആയിരുന്നു എന്നതാണ്. കാരണം ചെക്കിന്റെ തല ഫ്രാക്ചർഡ് ആയി, സർജറിക്ക് ശേഷം അദ്ദേഹം പരിശീലനത്തിന് തിരിച്ചെത്തിയെങ്കിലും. കളിക്കളത്തിലേക്ക് തിരിച്ചെത്താൻ അദ്ദേഹത്തിന് ഏകദേശം മൂന്ന് മാസം കാത്തിരിക്കേണ്ടി വന്നു.
പക്ഷെ ഡോക്ടർമാരുടെ ആവിശ്യ പ്രകാരം അദ്ദേഹം പിന്നീട് ഒരു ഹെൽമെറ്റ് ധരിച്ചുകൊണ്ടായിരുന്നു കളത്തിലിറങ്ങിയിരുന്നത്. ഹെൽമെറ്റ് ഇല്ലങ്കിൽ അത് അദ്ദേഹത്തിന്റെ ജീവന് ആപത്താണ്. പിന്നീട് അങ്ങോട്ട് ആ ഹെൽമെറ്റ് ചെക്കിന്റെ കളി ജീവിതത്തിന്റ ഭാഗമായി മാറി.
2015 ൽ പീറ്റർ ചെക്ക് തന്റെ ഹെൽമെറ്റ് ഇല്ലാതെ കളിക്കുന്നതിനെ കുറിച്ച് ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും തന്റെ ഡോക്ടർ മാർ അത് നിഷേധിച്ചു.
ചെക്ക് റിപ്പബ്ലിക്കിന്റെ ഇതിഹാസ ഗോൾ കീപ്പർ ആയ ചെക്ക് 2019 മെയ് 29 ആം തിയ്യതി ഫുട്ബാളിൽ നിന്നും വിരമിച്ചു
0 Comments