ലാലിഗ: ബാർസയും അത്‍ലറ്റിക്കോ മാഡ്രിഡും തമ്മിൽ ഏറ്റുമുട്ടുന്നു

ലാലിഗയിൽ ഇന്ന് ഗ്ലാമർ പോരാട്ടം നടക്കുകയാണ്. അത്‍ലറ്റിക്കോ മാഡ്രിഡും ബാർസലോണയും തമ്മിൽ ഏറ്റുമുട്ടുകയാണ്. മത്സരം നടക്കുന്നത് ഇന്ന് രാത്രി 1:30 ന് അത്‍ലറ്റിക്കോ മാഡ്രിഡിന്റെ സ്റ്റേഡിയം ആയ വണ്ട മെട്രോപൊളിറ്റാനോ സ്റ്റേഡിയത്തിലാണ്.

Barcelona vs. Atletico Madrid match preview by Soccer Malayalam

നിലവിൽ ലാലിഗയിൽ മികച്ച പ്രകടനമാണ് അത്‍ലറ്റിക്കോ മാഡ്രിഡ് നടത്തി കൊണ്ടിരിക്കുന്നത്. അവർക്കിപ്പോൾ ഏഴ് മത്സരങ്ങളിൽ നിന്നും 17 പോയിന്റാണുള്ളത്. അവർ ഇപ്പോൾ മൂന്നാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്തുള്ള ടീമിനെക്കാൾ രണ്ട് മത്സരങ്ങൾ കുറച്ചാണ് കളിച്ചിരുന്നത്. അതായത് അവർക്ക് ലാലിഗയിൽ കൃത്യമായി മുന്നോട്ട് പോകാൻ സാധിക്കും.

മറു ഭാഗത്ത് ബാർസലോണ ഏഴ് മത്സരങ്ങളിൽ നിന്നും പതിനൊന്ന് പോയിന്റുമായി എട്ടാം സ്ഥാനത്താണ്, ബാർസയും ഒന്നാം സ്ഥനത്തുള്ള ടീമിനെക്കാൾ രണ്ട് മത്സരങ്ങൾ കുറച്ചാണ് കളിച്ചിരുന്നത്.

ഈ രണ്ട് ടീമുകളും തമ്മിൽ കടുത്ത പോരാട്ടമാണ് എല്ലാവരും പ്രധീക്ഷിക്കുന്നത്. പക്ഷെ ചെറിയ നിരാശയുണ്ട്. എന്തെന്നാൽ ബാർസലോണയും ലൂയിസ് സുവാരസും നേർക്കു നേർ വരുന്ന മത്സരമെന്ന നിലയിലാണ് ആരാധകർ ഈ മത്സരത്തിന് കാത്തിരുന്നത്. പക്ഷെ സുവാരസിന് കോവിഡ് ആയത് കൊണ്ട് അദ്ദേഹത്തിന് ഈ മത്സരം കളിക്കാനാകില്ല.

ലയണൽ മെസ്സി യും ലൂയിസ് സുവാരസും തമ്മിൽ ഏറ്റുമുട്ടുന്നത് കാണാൻ ആരാധകർക്ക് ഇനി ക്യാമ്പ് നൗവിൽ നടക്കുന്ന മത്സരത്തിന് വേണ്ടി കാത്തിരിക്കേണ്ടി വരും.

ഇരു ടീമുകളും പരസ്പരം ഏറ്റുമുട്ടിയ അവസാന 5 മത്സരങ്ങളിൽ ബാഴ്‌സലോണ രണ്ട് മത്സരങ്ങൾ വിജയിച്ചപ്പോൾ അത്‍ലറ്റിക്കോക്ക് ഒരു മത്സരമാണ് വിജയിക്കാനായത്. രണ്ട് മത്സരങ്ങൾ സമനിലയിൽ പിരിഞ്ഞു.

പരിക്ക് മാറി കുട്ടീഞ്ഞോ തിരിച്ചു വന്നത് റൊണാൾഡ്‌ കൂമാന് ആശ്വാസകരമാണ് എന്നാൽ സെർജിയോ ബുറ്റ്കസിനു പരിക്കാണ്, അത് പോലെ തന്നെ ഫാറ്റി പരിക്കേറ്റ് കളിക്കളത്തിന് പുറത്തിയിരിക്കുന്നു. മറുഭാഗത്ത് സുവാരസില്ലാതെയാണ് അത്‍ലറ്റിക്കോ കളിക്കുക , എന്നിരുന്നാലും ഫെലിക്സ് മികച്ച ഫോമിലാണ്

Post a Comment

0 Comments