കോപ്പ അമേരിക്കയും യൂറോ കപ്പും അവസാന ഘട്ടത്തിലേക്ക് നീങ്ങുന്നു. ഫൈനൽ മത്സരം ഈ ഞായറാഴ്ചയാണ്. ഞായറാഴ്ച ഒരു ഫൈനൽ ഡേ ആണ്.

ബിഗ് ഫൈനൽസ് ഡേയ്
'ബിഗ് ഫൈനൽസ് ഡേയ്' എന്ന് തന്നെ പറയണം! കാരണം യൂറോ കപ്പിൽ ഏറ്റുമുട്ടുന്നത് രണ്ട് വമ്പന്മാരാണ് ഇംഗ്ലണ്ടും ഇറ്റലിയുമാണ് കോപ്പ അമേരിക്കയാവട്ടെ ചിര വൈരികളായ അർജന്റീനയും ബ്രസീലും തമ്മിലാണ് പോരാട്ടം.
ബ്രസീൽ X അർജന്റീന
ഞായറാഴ്ച്ച പുലർച്ചെ പ്രഭാതം വിടരുന്നത് തന്നെ രണ്ട് വമ്പന്മാർ തമ്മിൽ ഏറ്റുമുട്ടുന്നത് കണ്ടു കൊണ്ടായിരിക്കും.
ബ്രസീലും അർജന്റീനയും തമ്മിലുള്ള കോപ്പ അമേരിക്ക ഫൈനൽ മത്സരം നടക്കുന്നത് ജൂലൈ 11 ന് പുലർച്ചെ (ഞായർ) ഇന്ത്യൻ സമയം 5:30 നാണ്.
ലയണൽ മെസ്സിയുടെ അർജന്റീയാണോ നെയ്മർ ജൂനിയറുടെ ബ്രസീൽ ആണോ കിരീടത്തിലേക്ക് പോവുക എന്നത് ഇരുവരുടെയും ആരാധകർ ഉറ്റു നോക്കുന്നത്. നിലവിലെ ചാമ്പ്യൻമാരാണ് ബ്രസീൽ.
എന്നാൽ 28 വർഷത്തോളമായി ഒരൊറ്റ അന്താരാഷ്ട്ര കിരീടം പോലുമില്ലാത്ത ടീമാണ് അർജന്റീന. ആ വിടവ് നികത്താനാവുമെന്ന പ്രതീക്ഷയിലാണ് മിശിഹായും സങ്കവും
ഇറ്റലി X ഇംഗ്ലണ്ട്
അന്ന് രാത്രി തന്നെയാണ് യൂറോ കപ്പിന്റെ ഫൈനൽ മത്സരം അരങ്ങേറുന്നത് ഞായറാഴ്ച്ച രാത്രി 12:30 നാണ് ഇറ്റലിയും ഇംഗ്ലണ്ടും യൂറോ കപ്പിന്റെ ഫൈനലിൽ ഏറ്റുമുട്ടുന്നത്.
ഇറ്റലിയാകട്ടെ 2018 ലോകകപ്പ് യോഗ്യത നേടിയിട്ടില്ലന്ന കറുത്ത ചരിത്രം മാറ്റിയെഴുതികൊണ്ട് തുടരെ വിജയങ്ങളുമായി 33 മത്സരങ്ങൾ പരാജയമറിയാതെ കുതിച്ചു കൊണ്ടാണ് യൂറോ കപ്പിന്റെ ഫൈനലിലേക്ക് വരുന്നത്.
ഇംഗ്ലണ്ട് ആവട്ടെ യൂറോ കപ്പിന്റെ ചരിത്രത്തിലാധ്യമായാണ് ഫൈനലിൽ പ്രവേശിക്കുന്നത്. തീർച്ചയായും ഞായറാഴ്ച്ച ഫുട്ബാൾ പ്രേമികളുടെ ദിവസം തന്നെയാണ്.
0 Comments